Sunday , November 28 2021
Breaking News

കോഴിയങ്കം നടത്തുകയായിരുന്ന 5 പേര്‍ അറസ്റ്റില്‍ ; 12 അങ്കക്കോഴികളും 30,960 രൂപയും കണ്ടെടുത്തു

കുമ്പള : കോഴിയങ്കം നടത്തുകയായിരുന്ന അഞ്ചുപേരെ വേഷം മാറിയെത്തിയ പോലീസ് സംഘം പിടികൂടി. 12 അങ്കക്കോഴികളേയും 30,960 രൂപയും കണ്ടെടുത്തു. ബാഡൂരിലെ രഘുനാഥ് (55), മാന്യയിലെ ചന്ദ്രന്‍ (45), ബീരന്ത് വയലിലെ സതീഷ് നായക് (41), ബേളൂരിലെ രതീഷ് (32), ചേരാലിലെ മഞ്ചുനാഥ് (25) എന്നിവരാണ് പിടിയിലായത്. ബന്തിയോടിനടുത്ത് കയ്യാര്‍ കൊക്കച്ചാലില്‍ ഒഴിഞ്ഞ പറമ്പില്‍ കോഴിയങ്കം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എസ് ഐ വി കെ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസുകാര്‍ ലുങ്കിയും കുപ്പായവും ധരിച്ചെത്തിയാണ് പിടികൂടിയത്.

RANDOM NEWS

കാസര്‍കോട് ജില്ലാ ജയിലിന് അഞ്ച് ഏക്കര്‍ സ്ഥലം ലഭ്യമാക്കണം: ജില്ലാ വികസന സമിതിയോഗം

കാസര്‍കോട് : കാസര്‍കോട് ജില്ലാ ജയിലിന് ഉദുമ സ്പിന്നിങ്ങ് മില്ലിനോടു ചേര്‍ന്ന കെ.എസ്.ഐ.ഡി.സിയുടെ കൈവശം ഉള്ള 13 ഏക്കറില്‍ നിന്ന് …