Thursday , May 6 2021
Breaking News

കോവിഡ് : ചികിത്സയിലായിരുന്ന യുവാവും വീട്ടമ്മയും മരിച്ചു

കാഞ്ഞങ്ങാട് : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മയും യുവാവും മരിച്ചു. പടന്നക്കാട് കുറുവന്തൂറിലെ പരേതനായ കരുണാകരന്റ ഭാര്യ ടി കാര്‍ത്യായനി (65), അലാമിപ്പള്ളിയിലെ വട്ടിവളപ്പില്‍ കുമാരന്‍-ശാരദ ദമ്പതികളുടെ മകന്‍ വി വി അനില്‍കുമാര്‍ (39) എന്നിവരാണ് മരിച്ചത്. കാര്‍ത്യായനി വീട്ടിലും അനില്‍കുമാര്‍ പരിയാരംമ ഡെിക്കല്‍ കോളേജാശുപത്രിയിലുമാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് കാര്‍ത്യായനിക്ക് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. : സിന്ധു ഏകമകളാണ്. മരുമകന്‍ : രാമചന്ദ്രന്‍. സഹോദരങ്ങള്‍ : ജാനകി, വനജ, ദാമോദരന്‍, സുകുമാരന്‍, പ്രേമ, രവി.

മരിച്ച അനില്‍കുമാര്‍ അവിവാഹിതനാണ്. സഹോദരങ്ങള്‍ : വിനോദ്കുമാര്‍, വി വി സന്തോഷ്.

RANDOM NEWS

മാസ്‌ക് കേസ്: ചൊവ്വാഴ്ച 689 പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ജില്ലയില്‍ മാസ്‌ക് ധരിക്കാതെ കറങ്ങി നടന്ന 689 പേര്‍ക്കെതിരെ കൂടി മെയ് …