Saturday , September 25 2021
Breaking News

കോവിഡ് പെരുമാറ്റച്ചട്ടം: ട്രഷറിയില്‍ പെന്‍ഷന്‍കാര്‍ക്കും ഇടപാടുകാര്‍ക്കും ക്രമീകരണം

കാസര്‍കോട് : ട്രഷറി ഇടപാടുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടത്തുന്നതിനായി പെന്‍ഷന്‍കാര്‍ക്കും ഇടപാടുകാര്‍ക്കും ജൂലൈ മാസം മുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ട്രഷറി കൗണ്ടറുകളില്‍ കൂടി നേരിട്ടുള്ള പെന്‍ഷന്‍ വിതരണം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ നിശ്ചിത നമ്പറില്‍ അവസാനിക്കുന്ന പിടിഎസ്ബി അക്കൗണ്ട് ഉടമകള്‍ക്ക് മാത്രമായി ക്രമീകരിച്ചു. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് ആ ദിവസം പെന്‍ഷന്‍ വിതരണം ചെയ്യില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.
പെന്‍ഷന്‍ അക്കൗണ്ട് നമ്പര്‍ ക്രമീകരണങ്ങള്‍ ഇങ്ങനെ: തിങ്കള്‍രാവിലെ പിടിഎസ്ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ച കഴിഞ്ഞ് പിടിഎസ്ബി അക്കൗണ്ട് നമ്പര്‍ ഒന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
ചൊവ്വരാവിലെ അക്കൗണ്ട് നമ്പര്‍ രണ്ടില്‍ അവസാനിക്കുന്നവര്‍, ഉച്ച കഴിഞ്ഞ് അക്കൗണ്ട് നമ്പര്‍ മൂന്നില്‍ അവസാനിക്കുന്നവര്‍.
ബുധന്‍രാവിലെ അക്കൗണ്ട് നമ്പര്‍ നാലില്‍ അവസാനിക്കുന്നവര്‍, ഉച്ച കഴിഞ്ഞ് അക്കൗണ്ട് നമ്പര്‍ അഞ്ചില്‍ അവസാനിക്കുന്നവര്‍.
വ്യാഴംരാവിലെ അക്കൗണ്ട് നമ്പര്‍ ആറില്‍ അവസാനിക്കുന്നവര്‍, ഉച്ച കഴിഞ്ഞ് അക്കൗണ്ട് നമ്പര്‍ ഏഴില്‍ അവസാനിക്കുന്നവര്‍.
വെള്ളിരാവിലെ അക്കൗണ്ട് നമ്പര്‍ എട്ടില്‍ അവസാനിക്കുന്നവര്‍, ഉച്ച കഴിഞ്ഞ് പെന്‍ഷന്‍ അക്കൗണ്ട് നമ്പര്‍ ഒമ്പതില്‍ അവസാനിക്കുന്നവര്‍.
പെന്‍ഷന്‍ നേരിട്ട് കൈപ്പറ്റുന്നതിനായി ഒരാള്‍ അവരവര്‍ക്ക് അനുവദിക്കപ്പെട്ട സമയത്ത് സ്വന്തം ചെക്കിനോടൊപ്പം ജീവിതപങ്കാളിയുടെ ചെക്കുകള്‍ കൂടി ഹാജരാക്കിയാല്‍ പങ്കാളിയുടെ പെന്‍ഷനും അതോടൊപ്പം തന്നെ വിതരണം ചെയ്യുന്നതാണ്.
ടി.എസ്.ബി, ഇ.ടി.എസ്.ബി തുടങ്ങിയ വ്യക്തിഗത അക്കൗണ്ടുകളുടെ കാര്യത്തില്‍, ഒറ്റ അക്കത്തില്‍ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നവര്‍ക്ക് ഒറ്റ അക്ക തിയ്യതിയിലും ഇരട്ട അക്കത്തില്‍ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നവര്‍ക്ക് ഇരട്ട അക്ക തിയ്യതിയിലും ട്രഷറി സേവനങ്ങള്‍ ലഭ്യമാക്കും. വ്യക്തിഗത ടി.എസ്.ബിയില്‍ വരവ് വെച്ച് നല്‍കിയ പലിശ തുക പിന്‍വലിക്കുന്നത് ഒഴികെയുള്ള എല്ലാ ടി.എഫ്.ഡി സംബന്ധ ഇടപാടുകളും സേവനങ്ങളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ട്രഷറിയില്‍ ലഭ്യമാക്കേണ്ടതാണ് .

ഓൺലൈൻ ടി.എസ്.ബി ബാങ്ക് സൗകര്യം
എല്ലാ പെൻഷൻകാർക്കും Kerala Pension Portal എന്ന വെബ് സർവീസ് വഴിയും Kerala Pension എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴിയും പെൻഷൻ സംബന്ധമായ അടിസ്ഥാന വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് . ട്രഷറികളിൽ നേരിട്ട് എത്താതെ തന്നെ അക്കൗണ്ടുകളിലേക്ക് പി.ടി.എസ്.ബി, ടി.എസ്.ബി, ഇ.ടി.എസ്.ബി അക്കൗണ്ടുകളിൽ നിന്നും ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക മാറ്റുന്നതിനായി ഓൺലൈൻ ടി.എസ്.ബി ബാങ്ക് സൗകര്യവും ഏർപ്പെടുത്തി. കൂടാതെ എല്ലാ ട്രഷറികളിലും ഇ-മെയിൽ മുഖേന പെൻഷൻ സംബന്ധമായ പരാതികളും അനുബന്ധ രേഖകളും സമർപ്പിക്കാനും അവയുടെ പരിഹാരം കണ്ടെത്തി ഇ-മെയിൽ മുഖേന തന്നെ മറുപടി ലഭ്യമാക്കാനും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്. എല്ലാ ട്രഷറികളുടെയും ഉദ്യോഗിക മെയിൽ ഐഡിയും ഫോൺ നമ്പറും വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പെൻഷൻ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഡിക്ലറേഷൻ സമർപ്പിക്കുന്നതിനായുള്ള അവസാന തീയതി നീട്ടാനായി സർക്കാരിലേക്ക് സമർപ്പിച്ച ശുപാർശയിൻമേൽ മറുപടി ലഭ്യമാവുന്നത് വരെ പെൻഷൻകാർ ഇതിനായി ട്രഷറികളിൽ നേരിട്ട് ഹാജരാകേണ്ടതില്ല. എന്നാൽ ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ചോ തപാൽ മുഖേനയോ ഡിക്ലറേഷൻ സമർപ്പിക്കുന്നത് തുടരാമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

RANDOM NEWS

പരിചയം നടിച്ച് കടയിലെത്തി വ്യാപാരിയുടെ സഹായിയായി കൂടി 90.000 രൂപ കവര്‍ന്നതായി പരാതി

മുള്ളേരിയ : പരിചയം നടിച്ച് കടയിലെത്തി വ്യാപാരിയുടെ സഹായിയായി കൂടി 90,000 രൂപ കവര്‍ന്നതായി പരാതി. മുള്ളേരിയ മുണ്ടോള്‍ ജംഗ്ഷനിലെ …