കാസര്‍കോട് : മാസ് ഷാര്‍ജ സ്ഥാപക നേതാവും പ്രവാസ ലോകത്ത് പുരോഗമന പ്രസ്ഥാനത്തിന്റെ മുഖവുമായിരുന്ന പാടി ചീരാലി വീട്ടില്‍ മാധവന് പാടി (60) അന്തരിച്ചു. ഷാര്‍ജയില്‍ സ്വകാര്യ സ്ഥാപനം നടത്തി വരികയായിരുന്ന അദ്ദേഹം കോവിഡ് സ്ഥിരീകരിച്ച് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലോക കേരള സഭയില്‍ ക്ഷണിതാവായിരുന്നു. ദീര്‍ഘകാലം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭാരവാഹിയായി പ്രവര്‍ത്തിച്ചു. കെസെഫ് സ്ഥാപക അംഗമായിരുന്നു. പ്രവാസിത്തിനു മുമ്പ് എസ് എഫ് ഐ കാസര്‍കോട് ഏരിയാ സെക്രട്ടറി, ഡി വൈ എഫ് ഐ ചെങ്കള പഞ്ചായത്ത് സെക്രട്ടറി, സി പി എം ചെങ്കള ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സാമൂഹ്യ-സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
പരേതരായ ചരടന്‍ നായരുടെയും അവ്വാടുക്കം അമ്മാര്കുഞ്ഞിയമ്മയുടെയും മകനാണ്. ഭാര്യ : പ്രസീത (ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക), മക്കള്‍ : ശ്രേയ (എഞ്ചിനിയര്‍, ഷാര്‍ജഃ, ഹൃത്വിക് (എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി, ഷാര്‍ജഃ. സഹോദരങ്ങള്‍ : കുഞ്ഞികൃഷ്ണന് നായര്‍ (പാടി), കാര്‍ത്യായനി (പാണൂര്‍).