കോഴിക്കോട് : ക്യാപ്സൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 49 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയടക്കം രണ്ടു പേര് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. 28ന് വൈകുന്നേരം .30 ന് ദുബൈയില്‍ നിന്ന് സ്പൈസ് ജെറ്റ് (എസ്ജി703) വിമാനത്തില്‍ വന്നിറങ്ങിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് 427 ഗ്രാം സ്വര്‍ണ മിശ്രിതവും 6.ന് ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ (6ഇ1849) വിമാനത്തില്‍ വന്ന കുറ്റ്യാടി സ്വദേശിയില്‍ നിന്ന് 603 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഇതിനു ഏകദേശം 49 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. അസി.കമ്മിഷണര്‍ സിനോയ് കെ മാത്യുവിന്റെ നിര്‍ദ്ദേശപ്രകാരം സൂപ്രണ്ടുമാരായ പ്രവണ് കുമാര്‍, കെ കെ പ്രകാശ്, ഇന്‍സ്പെക്ടര്‍മാരായ എം പ്രതഷ്, ഇ മുഹമ്മദ് ഫൈസല്‍, കപില്‍ സുററ എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്.
അതിനിടെ 29ന് 12.30 ന് ഷാര്‍ജയിലേക്ക് പോകാനിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ചെക്ക് ഇന്‍ ചെയ്ത കൊയിലാണ്ടി സ്വദേശിയില്‍ നിന്ന് എട്ടു ലക്ഷത്തോലം രൂപയ്ക്ക് തുല്യമായ 39.950 സൗദിയ റിയാലും 100 ഒമാന്‍ റിയാലും പിടിച്ചെടുത്തു.