Monday , May 16 2022
Breaking News

ഗവര്‍ണര്‍മാരുടെ അധികാര ദുര്‍വിനിയോഗം; പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ ചര്‍ച്ചയ്ക്ക്

ചെന്നൈ: ഗവര്‍ണര്‍മാരുടെ അധികാര ദുര്‍വിനിയോഗം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉടന്‍ ഡല്‍ഹിയില്‍ യോഗം ചേരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് തന്നെ ഫോണില്‍ വിളിച്ച് യോഗത്തിനു നിര്‍ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീറ്റ് പരീക്ഷയില്‍നിന്നു സംസ്ഥാനത്തെ ഒഴിവാക്കാനുള്ള ബില്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവി തിരിച്ചയച്ചതിനു പിന്നാലെ, സംസ്ഥാനത്തിനു ഗവര്‍ണറെ ആവശ്യമുണ്ടോയെന്ന് ചോദിച്ച് സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു.

ബംഗാളില്‍, ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ ഭരണഘടനാപരമായ പരിധികള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ അദ്ദേഹത്തിനെതിരെ ഒരു പ്രമേയം കൊണ്ടുവരുമെന്ന് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടായില്ലെന്ന് ആരോപിച്ച മമത, ഗവര്‍ണറെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തിരുന്നു.

ഡല്‍ഹിയില്‍, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മില്‍ വര്‍ഷങ്ങളോളം നീണ്ട തര്‍ക്കത്തിന് ശേഷം, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അപേക്ഷിച്ച് കേന്ദ്രത്തിന്റെ പ്രതിനിധിയായ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഒരു വിവാദ ബില്‍ പാസാക്കിയിരുന്നു.

RANDOM NEWS

പോരാട്ട വഴികളിലെ സമരനായകര്‍ക്ക് ആദരം : സ്വാതന്ത്ര്യ സമര സേനാനികളായ കെ വി നാരായണനെയും കെഎംകെ നമ്പ്യാരെയും ആദരിച്ചു

കാസര്‍കോട് : ഗോവ വിമോചന കാലഘട്ടത്തിലെയും പിന്നിട്ട സമരവീഥികളിലെയും ഉജ്ജ്വലമായ ഏടുകള്‍ കെ വി നാരായണനും കെഎംകെ നമ്പ്യാരും ഓര്‍ത്തെടുക്കുന്നത് …