Friday , August 6 2021
Breaking News

ഗൃഹനാഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പു (66) ആണ് മരിച്ചത്. മരണത്തില്‍ സംശയമുള്ളതായി നാട്ടുകാര്‍ പറഞ്ഞു. ബുധനാഴ്ച രാത്രി ആംബുലന്‍സിനായി ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. മടിവയിലെ ഒരാള്‍ കോവിഡിനെ തുടര്‍ന്ന് അത്യാസന്ന നിലയിലുണ്ടെന്ന് പറഞ്ഞാണ് വിളി വന്നത്. എന്നാല്‍ തിരിച്ചു വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു. അതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ നല്‍കിയ വിവരമനുസരിച്ച് നാട്ടുകാര്‍ എത്തിയപ്പോഴാണ് കുഞ്ഞമ്പുവിനെ മരിച്ച നിലയില്‍ കണ്ടത്. കട്ടിലില്‍ മരിച്ച് കിടക്കുന്നതാണ് കണ്ടത്. കഴുത്തില്‍ കയര്‍ മുറുക്കിയതിന്റെ പാടും തലയില്‍ മുറിവും ചുമരില്‍ ചോരപ്പാടുകളും കണ്ടെത്തി. ഭാര്യ ജാനകിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടിയൊന്നും ലഭിച്ചില്ല. മകന്‍ പ്രജീഷ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളു.

RANDOM NEWS

പുല്ലൂര്‍പെരിയയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; 180 കണ്ടെയ്ന്‍മെന്റ് സോണ്‍, രണ്ട് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍

കാസര്‍കോട് : തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന …