Saturday , January 29 2022
Breaking News

ഗോവയിലെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി മരിച്ചു

ഉപ്പള : ഗോവയിലെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. ഉപ്പള പത്വാടി മൊഗറിലെ മുഹമ്മദിന്റെയും നഫീസയുടെയും മകന്‍ ഷരീഫ് (30) ആണ് മരിച്ചത്. ഉപ്പളയില്‍ ചെറിയതോതില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി വില്‍ക്കുന്ന ജോലിയായിരുന്നു ഇദ്ദേഹത്തിന്. ഗോവയില്‍ പോയി മടങ്ങി വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ഗോവക്ക് സമീപം അങ്കോലയില്‍ വെച്ച് ലോറിയുടെ പിറകിലേക്ക് ഇടിച്ച് കയറുകയായിരുന്നു. മഞ്ചേശ്വരം പാവൂര്‍ സ്വേദശി അന്‍സാര്‍ സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഒരാള്‍ ചികിത്സയിലാണ്. അപകടത്തിന് ശേഷം ഷരീഫിനെ മംഗ്‌ളൂരുവിലെ സ്വകാര്യാശുപത്രിലേക്ക് മാറ്റിയിരുന്നുവെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.. ഭാര്യ : സിയാന. മക്കള്‍ : റിദ. മുഹമ്മദ് റിസാന.

RANDOM NEWS

പിക്കപ്പ് വാന്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാരന്‍ മരിച്ചു

മുള്ളേരിയ : പിക്കപ്പ് വാന്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരന്‍ മരിച്ചു. കാനത്തൂര്‍ പയര്‍പള്ളത്തെ പരേതനായ …