Tuesday , March 9 2021
Breaking News

ചൊവ്വയില്‍ പുതുചരിത്രം; പ്രതീക്ഷ തെറ്റിക്കാതെ യുഎഇയുടെ ഹോപ് പ്രോബ്

ദുബൈ : യുഎഇയുടെ മാത്രമല്ല അറബ് ലോകത്തിന്റെ അഭിമാനം പുതിയ ചക്രവാളങ്ങള്‍ തൊട്ട സന്തോഷമാണ് ഇന്നലെ എങ്ങും അലയടിച്ചത്. ചരിത്ര മുഹൂര്‍ത്തത്തില്‍ വിജയശില്‍പികളെ അഭിനന്ദിക്കാന്‍ യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും, അബുദാബി കിരീടാവകാശിയും യു എ ഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബൈ കിരീടാവകാശി ഷെയ്ഖ് ഷംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവര്‍ മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ നിലയത്തില്‍ നേരിട്ടെത്തി.

മബ്‌റുക്കീന്‍ എന്ന് നിറഞ്ഞ മനസ്സോടെ ആശംസിച്ചു. രാജ്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം ചുവന്ന ഗ്രഹത്തിലാണെന്ന് വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍
റാഷിദ് അല്‍ മക്തൂം കഴിഞ്ഞദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. വിജയസാധ്യത പകുതിയാണെന്നു പ്രവചിച്ചിരുന്നെങ്കിലും ചൊവ്വയുടെ ഭ്രമണ പഥത്തിലേക്ക് ഹോപ് പ്രോബ് പ്രവേശിച്ചതോടെ അക്ഷരാര്‍ത്ഥത്തില്‍ യു എ ഇ ആഘോഷത്തിമിര്‍പ്പിലായി. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് കണ്ട സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷം എങ്ങും അലയടിച്ചു. യു എ ഇ യുടെ ചൊവ്വാ പ്രവേശനം രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്വപ്‌നമായിരുന്നു. യുവജനതയ്ക്ക് നക്ഷത്രങ്ങളില്‍ വരെ എത്താനാകുമെന്നാണ് മനുഷ്യ ശേഷിയിലുള്ള രാജ്യത്തിന്റെ നിക്ഷേപം തെളിയിക്കുന്നതെന്ന് അബുദാബി കിരിടാവകാശിയും യു എ ഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന#് പറഞ്ഞു.

RANDOM NEWS

സ്ത്രീ സൗഹൃദ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും: കേന്ദ്ര സര്‍വ്വകലാശാല വി.സി.

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല വരും വര്‍ഷങ്ങളില്‍ സ്ത്രീ സൗഹൃദ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു. വനിതാ …