Friday , August 6 2021
Breaking News

ജഡ്ജിയുടെ വീട്ടില്‍ കവര്‍ച്ച നടത്താനുള്ള ശ്രമം പോലീസ് വിഫലമാക്കി

കാഞ്ഞങ്ങാട് : പോക്‌സോ കോടതി ജഡ്ജ് സുരേഷിന്റെ ടി ബി റോഡ് ജംഗ്ഷനിലെ സ്മൃതി മണ്ഡപത്തിനു സമീപത്തെ വാടക വീട്ടില്‍ കവര്‍ച്ച നടത്താനുള്ള ശ്രമം പോലീസ് വിഫലമാക്കി. മോഷ്ടാക്കള്‍ എത്തിയ സ്‌കൂട്ടിയും കമ്പിപ്പാരയും പോലീസ് കണ്ടെടുത്തു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബലിപെരുന്നാള്‍ തിരക്കിനിടയില്‍ മോഷണം ലക്ഷ്യമിട്ട് കുപ്രസിദ്ധ മോഷ്ടാക്കള്‍ നഗരത്തില്‍ എത്തിയിട്ടുള്ളതായി ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജാഗ്രതയ്ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്താനും നിര്‍ദ്ദേശം നല്‍കി. ജഡ്ജി സുരേഷ് നാട്ടിലേക്ക് പോയതിനാല്‍ വീട് അടച്ചിട്ടിരുന്നു. രാത്രി ജഡ്ജിയുടെ വീട്ടില്‍ ആളനക്കം കേട്ട് പരിസരവാസികള്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് എസ് ഐ മാധവന്റെ നേതൃത്വത്തില്‍ പോലീസ് എത്തി വീടു വളഞ്ഞു. ഇതിനിടയില്‍ മോഷണ സംഘം രക്ഷപ്പെട്ടിരുന്നു. വീടിന്റെ ഓടിളക്കി മാറ്റിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.

RANDOM NEWS

ഡിജിറ്റല്‍ ചലഞ്ചിലൂടെ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി അജാനൂര്‍

കാഞ്ഞങ്ങാട് : കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായപ്പോള്‍ ഡിജിറ്റല്‍ ചലഞ്ചിലൂടെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം …