Saturday , September 25 2021
Breaking News

ജനപ്രതിനിധികളുടെ 36 ക്രിമിനല്‍ കേസുകള്‍ കേരളം അനുമതിയില്ലാതെ പിന്‍വലിച്ചു

ന്യൂഡല്‍ഹി : കേരളത്തില്‍ ജനപ്രതിനിധികള്‍ പ്രതികളായ 36 ക്രിമിനല്‍ കേസുകള്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചു. 2020 സെപ്റ്റംബര്‍ 16നും 2021 ജുലൈ 31നും ഇടയിലാണ് കേസുകള്‍ പിന്‍വലിച്ചതെന്ന് കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

എംപിമാരും എം എല്‍ എ മാരും ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ ഹൈക്കോടതി അനുമതിയില്ലാതെ പിന്‍വലിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.

ഹൈക്കോടതി അനുമതിയില്ലാതെ പിന്‍വലിച്ച കേസുകളുടെ എണ്ണം.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുന്നില്‍ നിന്ന് 16 ക്രിമിനല്‍ കേസുകള്‍.
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലില്‍ നിന്ന് 10 കേസുകള്‍
തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് 5 കേസുകള്‍.
കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് 4 കേസുകള്‍.
മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് 1 കേസ്.
ഇത്തരം കേസുകള്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിക്കരുതെന്നും അത്തരത്തില്‍ പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ കേസുകളുടെ വിശദാംശങ്ങള്‍ കൈമാറണമെന്നും സുപ്രിംകോടതി കഴിഞ്ഞ ദിവസം ഹൈക്കോടതികളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

RANDOM NEWS

ക്രൈസ്തവരെ ഇസ്ലാം മതത്തിലേക്ക് മാറ്റുന്നു എന്ന ആശങ്ക അടിസ്ഥാന രഹിതം: മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാര്‍ക്കോട്ടിക് …