Monday , June 27 2022
Breaking News

ജാര്‍ഖണ്ഡ് സ്വദേശിനിയായ 12കാരിയെ മഞ്ചേശ്വരത്തെ താമസ സ്ഥലത്തുനിന്നു കാണാതായി പരാതി

മഞ്ചേശ്വരം : പാത്തൂര്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശിനിയായ 12 കാരിയെ കാണാതായതായി പരാതി. ജാര്‍ഖണ്ഡിലെ ഇഞ്ചിപൂര്‍ത്തിയുടെ മകള്‍ രിയാപൂര്‍ത്തിയെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് കാണാതായത്. ഇവിടെ തോട്ടം തൊഴിലാളിയായ ചെറിയമ്മയ്‌ക്കൊപ്പം താമസിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. ചെറിയ കുട്ടിയെ നോക്കാനേല്‍പ്പിച്ച് തോട്ടം പണിക്ക് പോയി തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നുവെന്ന് കുട്ടിയുടെ ചെറിയമ്മ ജിങ്കി മഞ്ചേശ്വരം പോലീസില്‍ പരാതിപ്പെട്ടു. സാധാരണ വീട്ടില്‍ നിന്നു എങ്ങോട്ടും പോകാറില്ലാത്ത പെണ്‍കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതായിരിക്കുമോ എന്ന സംശയത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9497947263 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

RANDOM NEWS

ഖാദി ദേശീയ വികാരം; പുതിയ ഡിസൈനില്‍ ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തും – പി.ജയരാജന്‍

കാസര്‍കോട് : ഖാദിയെന്നത് ഒരു ദേശീയവികാരമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ . ഗവണ്‍മെന്റ് ഓഫീസുകളിലെ ജീവനക്കാര്‍ …