Thursday , May 6 2021
Breaking News

ജില്ലയിലെ മൃഗാശുപത്രികളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം

കാസര്‍കോട് : കോവിഡ് 19 രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമ്പര്‍ക്ക സാധ്യത ഒഴിവാക്കുന്നതിനായി ജില്ലയിലെ മൃഗാശുപത്രികളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തി. മൃഗചികിത്സ സേവനം ആവശ്യമുള്ള കര്‍ഷകര്‍ അതത് മൃഗാശുപത്രി ഡോക്ടര്‍മാരുമായി ഫോണില്‍ ബന്ധപ്പെട്ട് ഉപദേശം തേടേണ്ടതുമാണ്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ മൃഗാശുപത്രിയില്‍ നേരിട്ട് വരേണ്ടതുള്ളു. കണ്ടെയിന്‍മെന്റ് സോണിലുള്ളവര്‍ ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കണം. ചികിത്സക്കായി മൃഗാശുപത്രി സന്ദര്‍ശിക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. അവസ്യ ഘട്ടങ്ങളില്‍ കര്‍ഷകന്റെ പേര്, മേല്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഫ്രണ്ട് ഓഫീസില്‍ അറിയിക്കേണ്ടതാണ്. ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുവരുന്ന മൃഗങ്ങള്‍ക്ക് ഒപ്പം ഒരാള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കു. ആശുപത്രിക്കുള്ളിലോ, ആശുപത്രി കോമ്പൌണ്ടിനകത്തോ ആളുകള്‍ കൂട്ടംകൂടുന്നത് അനുവദിക്കില്ല.
കണ്ടെയിന്‍മെന്റ് സോണില്‍ അവശ്യസേവനം ആവശ്യമുള്ള കര്‍ഷകര്‍ ഫോണ്‍ മുഖാന്തിരം വിവരം അതത് മൃഗാശുപത്രിയില്‍ അറിയിക്കണം. ഭവന സന്ദര്‍ശനം അത്യാവശ്യമായ ഘട്ടങ്ങളില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോടെ ഡോക്ടറുടെ സേവനം ലഭ്യമാക്കും. കര്‍ഷകര്‍ അതത് പ്രദേശത്തെ മൃഗാശുപത്രിയുടെ സേവനം ലഭ്യമാക്കുവാന്‍ ശ്രദ്ധിക്കണം. മൃഗാശുപത്രി ജീവനക്കാര്‍ക്ക് രോഗബാധ ഉണ്ടാവുകയോ ക്വാറന്റനില്‍ പ്രവേശിക്കുകയോ ചെയ്ത് മൃഗാശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്ന ഘട്ടത്തില്‍ മാത്രമേ തൊട്ടടുത്ത മൃഗാശുപത്രിയില്‍ നിന്നു സേവനം ലഭ്യമാക്കാവു. അടിയന്തിര ഘട്ടങ്ങളില്‍ കര്‍ഷകര്‍ക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ആരംഭിച്ചിട്ടുള്ള കോള്‍ സെന്ററുമായി 04994 224624 എന്ന ഫോണ്‍ നമ്പറില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയും അവധി ദിവസങ്ങളില്‍ രാവിലെ ഒമ്പ്ത മുതല്‍ ഒരു മണി വരെയും ബന്ധപ്പെടാവുന്നതാണ്.
നായ്ക്കള്‍ക്കും, പൂച്ചകള്‍ക്കുമുള്ള പ്രതിരോധ വാക്‌സിനേഷനുകള്‍ താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. കണ്ടെയിന്‍മെന്റ് സോണുകളിലെ കന്നുകാലികളുടെ ഗര്‍ഭധാരണത്തിനുള്ള കുത്തിവപ്പ്, ഗര്‍ഭ പരിശോധന എന്നിവ ഒഴിവാക്കണം. കോവിഡ് വ്യാപന തോത് കുറയുന്ന മുറയ്ക്ക് ഈ സേവനങ്ങള്‍ പുനരാരംഭിക്കുും. മൃഗാശുപത്രികളിലെ സേവനങ്ങളുടെ ക്രമീകരണങ്ങള്‍ മുന്‍ഗണന ക്രമങ്ങള്‍ എന്നിവ അതത് പ്രദേശങ്ങളിലെ നിലവിലുള്ള സ്ഥിതിഗതികള്‍ അനുസരിച്ച് മാറ്റം വരുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.നാഗരാജ പി. അറിയിച്ചു.

RANDOM NEWS

വയോജനങ്ങള്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്ക് 6ന് തുറക്കും

കാസര്‍കോട് : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികളൊരുക്കി സാമൂഹ്യനീതി വകുപ്പ്. വയോജനങ്ങള്‍ക്ക് …