Saturday , January 29 2022
Breaking News

ജില്ലയിലെ വ്യവസായ എസ്റ്റേറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും

കാസര്‍കോട് : ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ എസ്റ്റേറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. മടിക്കൈ ഗുരുവനത്ത് ആരംഭിക്കുന്ന വ്യവസായ എസ്റ്റേറ്റില്‍ ഏപ്രില്‍ മാസത്തോടെ ഭൂമി വ്യവസായ സംരഭകര്‍ക്ക് അനുവദിക്കും. അനന്തപുരം എസ്റ്റേറ്റിലും അവശേഷിക്കുന്ന ഭൂമി സംരഭകര്‍ക്ക് അനുവദിക്കും. കെല്‍ ന്റെ 4.5 ഏക്കര്‍ സ്ഥലത്ത് കിന്‍ഫ്രയുടെ വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്. അനന്തപുരത്ത് 104 ഏക്കറില്‍ 35 കമ്പനികള്‍ക്ക് ഭൂമി അനുവദിച്ചു. 2.5 ഏക്കറാണ് ഇനി അവിടെ അവശേഷിക്കുന്നത്. ചീമേനി ഐ.ടി. പാര്‍ക്ക് വ്യവസായ പാര്‍ക്കായി മാറ്റുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഐ.ടി. വകുപ്പില്‍ നിന്ന് ഭൂമി വിട്ടുകിട്ടുന്നതിനുളള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്.
കാസര്‍ഗോഡ് ആസ്ട്രല്‍ വാച്ചസിന്റെ ഭൂമിയില്‍ കെ.എസ്.ഐ.ഡി.സി. വ്യവസായ സംരംഭം ആരംഭിക്കും. 1.99 ഏക്കറാണ് ആസ്ട്രല്‍ വാച്ചസിന്റെ ഭൂമിയായി ഉളളത്.

മീറ്റ് ദ മിനിസ്റ്റര്‍
ഇന്ന് മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ മുന്‍കൂട്ടി ലഭിച്ച 47 അപേക്ഷളില്‍ 15 എണ്ണത്തില്‍ പൂര്‍ണ്ണമായും തീരുമാനമെടുത്തു. 10 അപേക്ഷകള്‍ പുതുതായി ലഭിച്ചു. മിനിസ്റ്റര്‍ ഡാഷ് ബോര്‍ഡ് വഴി വ്യവസായ സംരംഭകരുടെ അപേക്ഷകളിലെ പുരോഗതി അറിയാന്‍ കഴിയും.

കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍
കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നടപടി ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഫിഷറീസ്, തദ്ദേശസ്വയംഭരണം, കൃഷി തുടങ്ങി വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുമായി സംയോജിച്ച് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുളള പദ്ധതികള്‍ തയ്യാറാക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമാകണമെന്നും മത്സരക്ഷമമാകണമെന്നും ആണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു.
ഉദുമ സ്പിന്നിംഗ് മില്‍ ആധുനിക വല്‍ക്കരിക്കും. നിലവില്‍ ഉദുമ ടെക്‌സ്‌റ്റൈല്‍സ് മില്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി

വാര്‍ത്താസമ്മേളനത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവാസ വകുപ്പ് ഡയറ്കടര്‍ എസ്. ഹരികിഷോര്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ര് എം.ജെ. രാജമാണിക്യം എന്നിവര്‍ പങ്കെടുത്തു.

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …