Thursday , May 6 2021
Breaking News

ജില്ലയിലെ സ്‌ട്രോംഗ് റൂമുകള്‍ അഡീഷനല്‍ സി.ഇ.ഒ സന്ദര്‍ശിച്ചു

കാസര്‍കോട് : നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമുകള്‍ അഡീഷനല്‍ അഡീഷനല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ സന്ദര്‍ശിച്ചു. സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷിതത്വം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. കാസര്‍കോട് ഗവ. കോളജ് (കാസര്‍കോട് മണ്ഡലം), കുമ്പള ജി.എച്ച്.എസ്.എസ് (മഞ്ചേശ്വരം), പെരിയ പോളിടെക്‌നിക് കോളജ് (ഉദുമ), നെഹ്‌റു കോളജ്, പടന്നക്കാട് (കാഞ്ഞങ്ങാട്), തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളജ് (തൃക്കരിപ്പൂര്‍) എന്നിവിടങ്ങളിലാണ് സ്‌ട്രോംഗ് റൂമുകള്‍. ഇവിടെ കേന്ദ്ര സേനയായ ബി.എസ്.എഫ് ആണ് കാവല്‍ നില്‍ക്കുന്നത്.

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കൊപ്പം പോസ്റ്റല്‍ ബാലറ്റുകളും ഇവിടെയാണ് സൂക്ഷിക്കുന്നത്. ഇവിടങ്ങളിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളും അദ്ദേഹം പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. എ.ഡി.എം അതുല്‍ എസ്. നാഥ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സൈമണ്‍ ഫെര്‍ണാണ്ടസ്, മണ്ഡലം വരണാധികാരികള്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
സന്ദര്‍ശനത്തിന് മുമ്പായി വരണാധികാരികളുടെ യോഗം കളക്‌ടേറ്റില്‍ ചേര്‍ന്നു. തപാല്‍ വോട്ടിനുള്ള 12ഡി, 12 ഫോമുകളുടെ കൃത്യമായ കണക്കും രേഖകളും സൂക്ഷിക്കാനും ഓരോ കൗണ്ടിംഗ് ഹാളിലും ഒരു എ.ആര്‍.ഒവിനെ വീതം നിയോഗിക്കാനും അദ്ദേഹം നിര്‍േദശിച്ചു.

RANDOM NEWS

വയോജനങ്ങള്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്ക് 6ന് തുറക്കും

കാസര്‍കോട് : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികളൊരുക്കി സാമൂഹ്യനീതി വകുപ്പ്. വയോജനങ്ങള്‍ക്ക് …