Friday , June 18 2021
Breaking News

ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിലും ഡൊമിസിലറി കെയര്‍ സെന്റര്‍ അടിയന്തിരമായി തുറക്കും

കാസര്‍കോട് : വീടുകളില്‍ രോഗബാധിതനായി താമസിക്കുന്ന ഒരാളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ വീട്ടിലെ മറ്റെല്ലാ അംഗങ്ങള്‍ക്കും രോഗം പിടിപ്പെടുകയും വയോജനങ്ങളും കുട്ടികളും ഉള്‍പ്പടെ രോഗബാധിതരാവുകയും ചെയ്യുന്നത് വര്‍ധിക്കുന്നതിനാല്‍ 41 തദ്ദേശ സ്ഥാപനങ്ങളും ഡൊമിസിലറി കെയര്‍ സെന്റര്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചു. വീടുകളില്‍ വേണ്ടത്ര സൗകര്യമില്ലാത്ത കോവിഡ് ബാധിതര്‍ക്ക് ഡൊമിസിലറി കെയര്‍ സെന്ററില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ സൗകര്യം ഒരുക്കണം.

കാസര്‍കോട് ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന് പ്രാദേശിക തലത്തില്‍ ബോധവല്‍ക്കരണം ശക്തമാക്കി. 777 വാര്‍ഡുകളില്‍ 1800 അധ്യാപകരാണ് ബോധവല്‍ക്കരണത്തിന് നേതൃത്വം നല്‍കുന്നതിന് വാര്‍ഡുതലത്തില്‍ ജാഗ്രത സമിതികള്‍, റാപ്പിഡ് റെസ്‌പോണ്‍സ് ടീം എന്നിവരുമായി ചേര്‍ന്ന് അധ്യാപകര്‍ പ്രവര്‍ത്തിക്കുന്നു. കോവിഡ് ഒന്നാം തരംഗത്തില്‍ ജില്ലയില്‍ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിച്ച മാഷ് പദ്ധതി അധ്യാപകരാണ് രണ്ടാം തരംഗത്തിലും പ്രാദേശീക തലത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. മാഷ് പദ്ധതി അധ്യാപകരെ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അഭിനന്ദിച്ചു. കൂടുതല്‍ അധ്യാപകര്‍ സ്വയം സന്നദ്ധരായി മുന്നിട്ടിറങ്ങുന്നത് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ വളരെയധികം സഹായകമാണെന്ന് കളക്ടര്‍ പറഞ്ഞു.

യോഗ തീരുമാനങ്ങള്‍

കോവിഡ് ആര്‍ ടി പി സി ആര്‍/ ആന്റിജന്‍ പരിശോധന നടത്തിയവര്‍ പരിശോധനാ ഫലം ലഭിക്കുന്നതു വരെ സ്വയം നിരീക്ഷണത്തില്‍ കഴിയണം. മറ്റുള്ളവരുമായി ഇടപഴകരുത്.

വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പ്രത്യേകം പരിഗണിക്കുന്നതിന് ജില്ലയില്‍ കോള്‍ സെന്റര്‍ ആരംഭിക്കും.

ജില്ലാ കളക്ടര്‍ ഉള്‍പ്പടെ വീടുകളില്‍ കഴിയുന്ന ഏകാന്തത അനുഭവിക്കുന്ന വയോജനങ്ങളുമായി നേരിട്ട് സംവദിക്കും.

ജില്ലയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലനം രണ്ടാഴ്ച കൂടി നിര്‍ത്തിവെച്ചു.

കടകള്‍ റസ്റ്റോറന്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം രാവിലെ ഏഴു മുതല്‍ വൈകീട്ട് വരെ ഏഴു വരെ മാത്രമായിരിക്കും. ഹോട്ടലുകളില്‍ രാത്രി 9 വരെ പാഴ്‌സലുകള്‍ സൗകര്യം അനുവദിക്കും

അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെ നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഉപജീവനം ഉറപ്പാക്കണം. തൊഴില്‍ ചെയ്യുന്ന സൈറ്റില്‍ (കേന്ദ്രത്തില്‍) തന്നെ കരാറുകാര്‍ ഭക്ഷണവും താമസവും ഒരുക്കണം. , കോ വിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് തൊഴിലാളികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കണം..

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ അഞ്ചുപേരില്‍ കുറഞ്ഞ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവര്‍ത്തിക്കണം. തൊഴിലുറപ്പ് പ്രവര്‍ത്തനം തടസ്സപ്പെടാതെ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണം

കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച ഉല്‍പന്നങ്ങള്‍ നശിച്ചുപോകാതിരിക്കാന്‍ കൃത്യമായി സംഭരണം നടത്തുന്നതിന് കൃഷിഭവനുകളുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കും.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കുന്നതിന് പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കാന്‍ അക്ഷയ കേന്ദ്രങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് തുറന്ന് പ്രവര്‍ത്തിക്കണം

പൊതു ഇടങ്ങളില്‍ ജനങ്ങള്‍ അനാവശ്യമായി എത്തുന്നത് പൂര്‍ണമായും ഒഴിവാക്കണം

എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഉടമകളും ജീവനക്കാരും ഡബിള്‍മാസ്‌കും ഗ്ലൗസും നിര്‍ബന്ധമായും ധരിക്കണം

ഔദ്യോഗികാവശ്യത്തിന് അല്ലാതെ വാഹനങ്ങളില്‍ സംഘം ചേര്‍ന്നുള്ള യാത്ര ഒഴിവാക്കണം.

മൊബൈല്‍ ഫോണ്‍ റിപയറിംഗ് കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം.

അവശ്യസാധനങ്ങളുമായി മഹാരാഷ്ട്ര, കര്‍ണാടകയുള്‍പ്പടെ ഇതര സംസ്ഥാനങ്ങളില്‍ വരുന്ന ചെറുകിട വാഹനങ്ങളിലെ ജീവനക്കാര്‍ ഡബിള്‍ മാസ്‌കും കയ്യുറയും ധരിക്കണം.

ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാക്കണം

ആരാധനാലയങ്ങളില്‍ 43 ചതുരശ്ര അടി വിസ്തൃതിയില്‍ ഒരാള്‍ എന്ന നിലയില്‍ സാമൂഹിക അകലം പാലിച്ച് പരമാവധി അന്‍പത് പേര്‍ മാത്രം പങ്കെടുക്കേണ്ടതാണ്.

വ്യാപാര സ്ഥാപനങ്ങള്‍, ഓഫീസുകള്‍, ബാങ്കുകള്‍, എടിഎം തുടങ്ങിയ ഇടങ്ങളില്‍ എ സി ഉപയോഗം പാടില്ല.

ജിംനേഷ്യം, ഓഡിറ്റോറിയം, പ്ലേഗ്രൗണ്ട്, ടര്‍ഫ് എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല

എഡിഎം അതുല്‍ എസ് നാഥ് സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഡി എം ഒ ഡോ.രാജന്‍ ഡപ്യൂട്ടി ഡി എം ഒ ഡോ: എ.വി.രാംദാസ് കൊറോണ കോര്‍ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു

RANDOM NEWS

പ്രവാസി സംഘം പോസ്റ്റ് ഓഫീസ് ധര്‍ണ നടത്തി

കാഞ്ഞങ്ങാട്: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ചും കേരള പ്രവാസി സംഘം അജാനൂര്‍ മേഖലാ കമ്മിറ്റിയുടെ …