Friday , August 6 2021
Breaking News

ജില്ലയില്‍ ഊര്‍ജ്ജിത കോവിഡ്19 പരിശോധന യജ്ഞം ആരംഭിച്ചു

കാസര്‍കോട് : സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നിര്‍ദേശ പ്രകാരം കോവിഡ് 19 രോഗ വ്യാപനത്തിന്റെ ഉറവിടം, ജില്ലയില്‍ കോവിഡ് 19 വ്യാപനം കൂടുതലുള്ള പ്രദേശങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനായി ഊര്‍ജിത കോവിഡ് 19 പരിശോധന യജ്ഞം (ഓഗ്മെന്റല്‍ ടെസ്റ്റിംഗ് ക്യാമ്പ് ) ആരംഭിച്ചു. ജൂലൈ 16ന് തുടരും. പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവരും രോഗ സാധ്യതയുള്ളവരും കോവിഡ് രോഗ ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുള്ളവരും ഊര്‍ജിത പരിശോധനാ യജ്ഞത്തില്‍ പങ്കെടുത്ത് പരിശോധന നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ ആര്‍ രാജന്‍ അഭ്യര്‍ത്ഥിച്ചു .
കോവിഡ്19 പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനും കോവിഡിന് മുമ്പുള്ള സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനും വേണ്ടിയാണ് ഊര്‍ജിത പരിശോധനാ യജ്ഞം സംഘടിപ്പിക്കുന്നത്. ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍. പരിശോധനകളാണ് നടത്തുന്നത്. ശ്വാസകോശ സംബന്ധ രോഗമുള്ളവരും ഗുരുതര രോഗമുള്ളവരും പരിശോധന നടത്തി കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത്തരക്കാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ പെട്ടന്ന് ഗുരുതരമാകുന്നതിനാല്‍ രോഗബാധ എത്രയും പെട്ടെന്ന് കണ്ടെത്തേണ്ടതാണ് .
ഊര്‍ജ്ജിത ടെസ്റ്റിംഗ് പരിശോധന ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും കൂടാതെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പ്രത്യേക ക്യാമ്പുകളിലും പ്രത്യേക പരിശോധന സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട് .

RANDOM NEWS

ജില്ലയില്‍ 685 പേര്‍ക്ക് കൂടി കോവിഡ്, 768 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ 685 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 768 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ …