Saturday , October 16 2021
Breaking News

ജില്ലയില്‍ രണ്ട് മൈക്രോ കണ്‍ടെയ്ന്‍മെന്റ്‌റ് സോണുകള്‍ കൂടി

കാസര്‍കോട് : അഞ്ചില്‍ അധികം കോവിഡ് ആക്ടീവ് കേസുകളുള്ള കോടോംബേളൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് എരളാല്‍ ട്രൈബല്‍ കോളനി, ബളാല്‍ പഞ്ചായത്തിലെ 11ാം വാര്‍ഡ് വാഴയില്‍ ട്രൈബര്‍ കോളനി എന്നീ പ്രദേശങ്ങള്‍കൂടി ഒക്ടോബര്‍ ഒന്നുവരെ മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
ഇതോടെ ജില്ലയിലെ മൈക്രോ കണ്ടെയന്‍മെന്റ് സോണുകളുടെ എണ്ണം എട്ടായി. കള്ളാര്‍: വാര്‍ഡ് എട്ട്, ഒക്ലാവ് ട്രൈബല്‍ കോളനി, മധൂര്‍: വാര്‍ഡ് എട്ട്, ഉദയഗിരി, നീലേശ്വരം നഗരസഭ: വാര്‍ഡ് അഞ്ച്, ആലിങ്കീല്‍, പടന്ന: വാര്‍ഡ് എട്ട്, തടിയന്‍ കൊവ്വല്‍, പുല്ലൂര്‍പെരിയ: വാര്‍ഡ് നാല്, അള്ളരണ്ട, എട്ട്, മീങ്ങോത്ത് എന്നീ പ്രദേശങ്ങളാണ് സെപ്റ്റംബര്‍ 27 വരെ മൈക്രോ കണ്ടെയന്‍മെന്റ് സോണുകളായി നിയന്ത്രണത്തില്‍ തുടരുന്നത്.
നിയന്ത്രണങ്ങള്‍: മൈക്രോ കണ്‍ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വ്യാവസായിക, കാര്‍ഷിക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാര്‍സല്‍ സര്‍വീസ് മാത്രം), അക്ഷയജനസേവനകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെ പ്രവര്‍ത്തിക്കാം.
മൈക്രോ കണ്‍ടെയിന്‍മെന്റ്‌സോണ്‍ ആയി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ അകത്തേക്കും പുറത്തേക്കുമുള്ള പോക്കു വരവ് നിയന്ത്രിത മാര്‍ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തും.
സര്‍ക്കാര്‍ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകള്‍ മൈക്രോ കണ്‍ടെയിന്‍മെന്റ് സോണ്‍ ബാധകമാക്കാതെ ജില്ലയില്‍ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് നടത്താം.

RANDOM NEWS

ജില്ലാതല കൊറോണ കോര്‍ കമ്മറ്റി യോഗം: കോവിഡ് നിബന്ധനകളോടെ കളിയാട്ടം നടത്താന്‍ അനുമതി

കാസര്‍കോട്‌: കോവിഡ് നിബന്ധനകള്‍ പാലിച്ച് കളിയാട്ടം നടത്തുന്നതിന് ക്ഷേത്ര കമ്മിറ്റികളുടെ അപേക്ഷ പരിഗണിച്ച് ജില്ലാതല കൊറോണ കോര്‍ കമ്മറ്റി യോഗം …