കാസര്‍കോട് : ജില്ലയില്‍ വന്‍ മയക്കുമരുന്നു വേട്ട. നിരോധിത എം ഡി എം എ യുമായി രണ്ടു പേര് അറസ്റ്റില്‍. കളനാട് കീഴൂര്‍ ചെറിയ പള്ളിക്ക് സമീപത്തെ ഷാജഹാന് (30), ചെമ്മനാട് കപ്പണക്കടുക്കത്തെ ഉബൈദ് എ എം (45) എന്നിവരെയാണ് മേല്‍പറമ്പ് പോലീസ് അറസ്റ്റ് ഇവരില്‍ നിന്നും 243.38 ഗ്രാം നിരോധിത മയക്കുമരുന്നായി എം ഡി എം എ യാണ് പിടികൂടിയത്. ഷാജഹാന്റെ വീട് പരിശോധനയില്‍ 2ഗ്രാം എം ഡി എം എയും ുചന്ദ്രഗിരി പാലത്തിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയില്‍ ഉബൈദ് ഓടിച്ച സ്കൂട്ടറിനകത്ത് സൂക്ഷിച്ചിരുന്ന 241.38 ഗ്രാം എം ഡി എം എയും ഇലക്ട്രോണിക് ത്രാസും കണ്ടെടുക്കുകയായിരുന്നു.
ചെയ്തത്. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തുടനീളം നടന്നു വരുന്ന മയക്കു മരുന്നു സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബേക്കല്‍ സബ് ഡിവിഷന് കീഴില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് എം ഡി എം എ ശേഖരം പിടികൂടിയത്. കീഴൂരിലും ചെമ്മനാടും നടത്തിയ പരിശോധനയിലാണ് എം ഡി എം എ പിടിച്ചെടുത്തത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഐപി എസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ സബ് ഡിവിഷന് ഡി വൈ എസ് പി സി കെ സുനില്‍കുമാര്‍, മേല്പറമ്പ സി ഐ ടി ഉത്തംദാസ്, എസ് ഐ വിജയന് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്തത്.