Friday , June 18 2021
Breaking News

ജില്ലയില്‍ 1006 പേര്‍ക്ക് കൂടി കോവിഡ് : 93 പേര്‍ക്ക് രോഗമുക്തി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.3

കാസര്‍കോട് : ജില്ലയില്‍ ശനിയാഴ്ച (മെയ് 1ന്) 1006 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.3. ചികിത്സയിലുണ്ടായിരുന്ന 93 പേര്‍ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവില്‍ 10279 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 12555 പേര്‍

വീടുകളില്‍ 11763 പേരും സ്ഥാപനങ്ങളില്‍ 792 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 12555 പേരാണ്. പുതിയതായി 1036 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3795 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1609 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 845 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 813 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 93 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 48830 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 38191 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

RANDOM NEWS

പട്ടയഭൂമികളിലെ രാജകീയ വൃക്ഷങ്ങള്‍: റവന്യൂ വകുപ്പ് പരിശോധന നടത്തും

കാസര്‍കോട് : ജില്ലയിലെ പട്ടയ ഭൂമികളില്‍ നിന്നും രാജകീയ വൃക്ഷങ്ങള്‍ നഷ്ടപ്പെട്ടുവോ എന്ന് റവന്യുവകുപ്പിന്റെ താലൂക്ക് തല സ്‌ക്വാഡുകള്‍ പരിശോധന …