Monday , May 16 2022
Breaking News

ജില്ലയില്‍ 118 പേര്‍ക്ക് കോവിഡ്;45 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ 11 പേര്‍ക്ക് കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന  45 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 869 പേരാണ്  ചികിത്സയിലുള്ളത്.  കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം  914
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  5311വീടുകളിൽ  4932പേരും സ്ഥാപനങ്ങളില 379പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 5311 പേരാണ്. പുതിയതായി  509 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി1758സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക്  അയച്ചു (ആര്‍ ടി പി സി ആർ1497ആന്റിജന്‍ 210 ട്രൂനാട്ട്11 ) 530പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്.  179പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 116 പേര്‍    നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും  കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 45പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതു വരെ  കോവിഡ് സ്ഥിരീകരിച്ചത്       144,707പേർക്കാണ്.    142,566  പേർ ജില്ലയിൽ നെഗറ്റീവ് ആയി. ഇതുവരെ 5 ഒമിക്രോൺ കേസുകൾ  സ്ഥിരീകരിച്ചു.

RANDOM NEWS

ഖാദി ദേശീയ വികാരം; പുതിയ ഡിസൈനില്‍ ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തും – പി.ജയരാജന്‍

കാസര്‍കോട് : ഖാദിയെന്നത് ഒരു ദേശീയവികാരമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ . ഗവണ്‍മെന്റ് ഓഫീസുകളിലെ ജീവനക്കാര്‍ …