Friday , June 18 2021
Breaking News

ജില്ലയില്‍ 1749 പേര്‍ക്ക് കൂടി കോവിഡ്, 621 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ 1749 പേര്‍ കൂടി കോവിഡ്19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 32 ആണ്. ചികിത്സയിലുണ്ടായിരുന്ന 621 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 15599 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 18510 പേര്‍

വീടുകളില്‍ 17708 പേരും സ്ഥാപനങ്ങളില്‍ 802 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 18510 പേരാണ്. പുതിയതായി 1754 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3837 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 2080 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 934 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 939 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 621 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
55932 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 39925 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

RANDOM NEWS

പട്ടയഭൂമികളിലെ രാജകീയ വൃക്ഷങ്ങള്‍: റവന്യൂ വകുപ്പ് പരിശോധന നടത്തും

കാസര്‍കോട് : ജില്ലയിലെ പട്ടയ ഭൂമികളില്‍ നിന്നും രാജകീയ വൃക്ഷങ്ങള്‍ നഷ്ടപ്പെട്ടുവോ എന്ന് റവന്യുവകുപ്പിന്റെ താലൂക്ക് തല സ്‌ക്വാഡുകള്‍ പരിശോധന …