Saturday , September 25 2021
Breaking News

ജില്ലയില്‍ 261 പേര്‍ക്ക് കൂടി കോവിഡ്,430 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്
കാസര്‍കോട് ജില്ലയില 261 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 430
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4020 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 498

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 16801 പേര്‍

വീടുകളില15938 പേരും സ്ഥാപനങ്ങളില്‍ 863 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 16801 പേരാണ്. പുതിയതായി 592 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3339 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2950 ആന്റിജന്‍ 382 ട്രൂനാറ്റ് 1010 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 960 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 592 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 435 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

129789 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 124885 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

RANDOM NEWS

ജില്ലയിലെ കോവിഡ് വാക്‌സിനേഷന്‍ ആദ്യഡോസ് 94.47 ശതമാനം; 100 ശതമാനം ലക്ഷ്യമിട്ട് ഊര്‍ജിത പ്രവര്‍ത്തനം

കാസര്‍കോട് : ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച് ഒമ്പത് മാസം കൊണ്ട് 18 വയസ്സിന് മുകളിലുള്ള എല്ലാ വിഭാഗത്തിലുമായി 94.47 …