Monday , May 16 2022
Breaking News

ജില്ലയില്‍ 33 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട് : ജില്ലയില്‍ 33 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 97 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 439 പേരാണ്  ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1204. ജില്ലയില്‍ 2317 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 2043 പേരും സ്ഥാപനങ്ങളില്‍ 274 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്  2317 പേരാണ്. പുതിയതായി 34 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 893 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. (ആര്‍ ടി പി സി ആര്‍ 680, ആന്റിജന്‍ 206, ട്രൂനാട്ട് 7).
310 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 24 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 97 പേരെഡിസ്ചാര്‍ജ് ചെയ്തു. ഇത് വരെ 166114 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 164259 പേര്‍ ജില്ലയില്‍ നെഗറ്റീവ് ആയി.  ഇതുവരെ 27 ഒമിക്രോണ്‍ കേസുകള്‍  സ്ഥിരീകരിച്ചു.

RANDOM NEWS

സ്‌കൂള്‍ കുട്ടികളോട് അപമര്യാദയായ പെരുമാറ്റം: സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍

കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് …