Saturday , September 25 2021
Breaking News

ജില്ലയില്‍ 691 പേര്‍ക്ക് കൂടി കോവിഡ്: 651 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ ശനിയാഴ്ച 691 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 651 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5413 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 278 ആയി ഉയര്‍ന്നു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 28091 പേര്‍

വീടുകളില്‍ 27162 പേരും സ്ഥാപനങ്ങളില്‍ 929 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 28091 പേരാണ്. പുതിയതായി 2423 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4787 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2708, ആന്റിജന്‍ 2063, ട്രൂനാറ്റ് 16). 2170 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 2279 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 573 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 652 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

92987 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 86823 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 11.6

RANDOM NEWS

പരിചയം നടിച്ച് കടയിലെത്തി വ്യാപാരിയുടെ സഹായിയായി കൂടി 90.000 രൂപ കവര്‍ന്നതായി പരാതി

മുള്ളേരിയ : പരിചയം നടിച്ച് കടയിലെത്തി വ്യാപാരിയുടെ സഹായിയായി കൂടി 90,000 രൂപ കവര്‍ന്നതായി പരാതി. മുള്ളേരിയ മുണ്ടോള്‍ ജംഗ്ഷനിലെ …