Monday , April 12 2021
Breaking News

ജില്ലയില്‍ 793287 പേര്‍ വോട്ടു ചെയ്തു : പോളിങ് ശതമാനം 74.96

കാസര്‍കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ള 1058337 വോട്ടര്‍മാരില്‍ 793287 പേര്‍ വോട്ട് രേഖപ്പെടുത്തി. 74.96 ആണ് പോളിങ് ശതമാനം. ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ മഞ്ചേശ്വരത്താണ് ഏറ്റവും ഉയര്‍ന്ന പോളിങ് 76.88 ശതമാനം. കാസര്‍കോട് 70.87, ഉദുമ 75.53, കാഞ്ഞങ്ങാട് 74.53, തൃക്കരിപ്പൂര്‍ 76.77 എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്.ആകെയുള്ള 516919 പുരുഷ വോട്ടര്‍മാരില്‍ 377385 പേര്‍ വോട്ടു രേഖപ്പെടുത്തി. ആകെയുള്ള 541412 സ്ത്രീ വോട്ടര്‍മാരില്‍ 415900 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള ആറ് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്മാരില്‍ രണ്ട് പേരാണ് വോട്ടു രേഖപ്പെടുത്തിയത്.

നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്ക് ചുവടെ ചേര്‍ക്കുന്നു. ( ആകെ വോട്ട് ചെയ്തവര്‍, ആകെ വോട്ട് ചെയ്ത പുരുഷ വോട്ടര്‍മാര്‍, സ്ത്രീ വോട്ടര്‍മാര്‍, ട്രാന്‍സ് ജെന്‍ഡേഴ്‌സ് വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍)

മഞ്ചേശ്വരം മണ്ഡലം

ആകെ വോട്ടുചെയ്തവര്‍ 170431
പുരുഷ വോട്ടര്‍മാര്‍81220
സ്ത്രീ വോട്ടര്‍മാര്‍89211
ട്രാന്‍സ്‌ജെന്‍ഡേര്‍സ്0

കാസര്‍കോട് മണ്ഡലം

ആകെ വോട്ടുചെയ്തവര്‍ 143032
പുരുഷ വോട്ടര്‍മാര്‍ 70732
സ്ത്രീ വോട്ടര്‍മാര്‍72300
ട്രാന്‍സ്‌ജെന്‍ഡേര്‍സ്0

ഉദുമ മണ്ഡലം

ആകെ വോട്ടുചെയ്തവര്‍ 161789
പുരുഷ വോട്ടര്‍മാര്‍ 75712
സ്ത്രീ വോട്ടര്‍മാര്‍86077
ട്രാന്‍സ്‌ജെന്‍ഡേര്‍സ്0

കാഞ്ഞങ്ങാട് മണ്ഡലം

ആകെ വോട്ടുചെയ്തവര്‍162764
പുരുഷ വോട്ടര്‍മാര്‍ 77798
സ്ത്രീ വോട്ടര്‍മാര്‍ 84965
ട്രാന്‍സ്‌ജെന്‍ഡേര്‍സ്1

തൃക്കരിപ്പൂര്‍ മണ്ഡലം

ആകെ വോട്ടുചെയ്തവര്‍ 155271
പുരുഷ വോട്ടര്‍മാര്‍ 71923
സ്ത്രീ വോട്ടര്‍മാര്‍83347
ട്രാന്‍സ്‌ജെന്‍ഡേര്‍സ്1

RANDOM NEWS

നോമ്പുതുറ, ഇഫ്താര്‍: ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട് : 2020 ജനുവരി 1 മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന നിശ്ചിത ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ റംസാന്‍ നോമ്പുതുറ, …