Friday , June 18 2021
Breaking News

ജില്ലയില്‍ 939 പേര്‍ക്ക് കൂടി കോവിഡ്: 699 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ വെള്ളിയാഴ്ച (മെയ് 7ന്) 939 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 699 പേര്‍ കോവിഡ് നെഗറ്റീവായി. നിലവില്‍ 14475 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 17690 പേര്‍

വീടുകളില്‍ 16948 പേരും സ്ഥാപനങ്ങളില്‍ 742 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 17690 പേരാണ്. പുതിയതായി 1321 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3708 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 2240 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1193 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 1158 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 730 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 54183 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 39304 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

RANDOM NEWS

പട്ടയഭൂമികളിലെ രാജകീയ വൃക്ഷങ്ങള്‍: റവന്യൂ വകുപ്പ് പരിശോധന നടത്തും

കാസര്‍കോട് : ജില്ലയിലെ പട്ടയ ഭൂമികളില്‍ നിന്നും രാജകീയ വൃക്ഷങ്ങള്‍ നഷ്ടപ്പെട്ടുവോ എന്ന് റവന്യുവകുപ്പിന്റെ താലൂക്ക് തല സ്‌ക്വാഡുകള്‍ പരിശോധന …