കാസര്‍കോട് : ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ , പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ , കുടുംബാരോഗ്യകേന്ദ്രങ്ങള്‍ , ആരോഗ്യഉപകേന്ദ്രങ്ങള്‍ ബസ് സ്റ്റാന്‍ഡ് , റെയില്‍വേ സ്റ്റേഷന് , അങ്കണവാടികള്‍ , ക്ലബ്ബുകള്‍ മുതലായ സ്ഥലങ്ങളില്‍ സജ്ജമാക്കിയ 1162 പോളിയോ ബൂത്തുകളില്‍ വച്ച് 96579 കുട്ടികള്‍ക്കാണ് തുള്ളി മരുന്ന് വിതരണം നടത്തിയത്. ഇതില്‍ 524 പേര് അതിഥി സംസ്ഥാന തൊഴിലാളികളുടെ കുട്ടികളാണ് തുള്ളി മരുന്ന് എടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്ക് ഫെബ്രുവരി 28 , മാര്‍ച്ച് 1 ദിവസങ്ങളിലായി ആരോഗ്യ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി തുള്ളിമരുന്ന് വിതരണം നടത്തുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കാസറഗോഡ് ഡോ . എ വി രാംദാസ് അറിയിച്ചു.
