Saturday , October 16 2021
Breaking News

ജില്ലയുടെ സമഗ്ര കായിക വികസനത്തിന് മാര്‍ഗരേഖയായി; കായിക വികസന പ്രൊജക്ട് പ്രകാശനം ചെയ്തു

കാസര്‍കോട് ജില്ല ഒളിമ്പിക് അസോസിയേഷന്‍ തയ്യാറാക്കിയ ഓണ്‍ യുവര്‍ മാര്‍ക്ക് സമഗ്ര കായിക വികസന പ്രൊജക്ട് പ്രകാശനം ചെയ്തു. ടോക്കിയോ ഒളിമ്പിക്‌സി നോട് അനുബന്ധിച്ച് ജില്ലാ ഒളിമ്പിക് അസോസിയേഷനും ഒളിമ്പിക് വേവും ചേര്‍ന്ന് നടത്തിയ ഒളിമ്പിക് ക്വിസ് മത്സരത്തിന്റേയും സ്‌പോട്‌സ് ലേഖന മത്സരത്തിന്റേയും വിജയികള്‍ക്ക് ഉള്ള അവാര്‍ഡുകളും ജേഴ്‌സികളും വിതരണം ചെയ്തു. പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേരള ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് വി.സുനില്‍കുമാര്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാതയ്ക്ക് നല്‍കിയാണ് സമഗ്ര കായിക വികസന പ്രൊജക്ട് പ്രകാശനം ചെയ്തത്. തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെവി സുജാത ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് കൈമാറി നാടിന് സമര്‍പ്പിച്ചു.
ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ട് ടി.വി. ബാലന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ് മോഹന്‍,
പടന്നക്കാട് നെഹ്‌റു എഡ്യുക്കേഷന്‍ സൊസൈറ്റി സെക്രട്ടറി കെ.രാമനാഥ്, കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ജോയ് മാരൂര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം അഷറഫ് കര്‍ള, വോളിബോള്‍ ഇന്ത്യന്‍ കോച്ച് ടി.ബാലചന്ദ്രന്‍, ഫുട്‌ബോള്‍ കോച്ച് പി.കുഞ്ഞികൃഷ്ണന്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് പള്ളം നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. എം.കെ. രാജശേഖരന്‍ പ്രൊജക്ട് പരിചയപ്പെടുത്തി. ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷന്‍ സെക്രട്ടറി എം. അച്യുതന്‍ മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ വി.വി. വിജയമോഹനന്‍ നന്ദിയും പറഞ്ഞു.

RANDOM NEWS

പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട് : കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. 30 …