Saturday , October 16 2021
Breaking News

ജോലിക്ക് പോയ പെയിന്റിംഗ് തൊഴിലാളി പുഴയില്‍ മരിച്ച നിലയില്‍

കാസര്‍കോട് : ജോലിക്ക് പോയ പെയിന്റിംഗ് തൊഴിലാളിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മായിപ്പാടിയിലെ പരേതരായ കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകന്‍ വിശ്വനാഥ (47)നെയാണ് ശനിയാഴ്ച വൈകിട്ട് ചന്ദ്രഗിരി പുഴയില്‍ മരിച്ച നിലയില്‍ പരിസരവാസികള്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പ് വീട്ടില്‍ നിന്നും പെയിന്റിംഗ് ജോലിക്കായി പോയതായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.

ഭാര്യ : സുപ്രിയ. മകന്‍ യതീഷ്. സഹോദരങ്ങള്‍ : ഗോകുല്‍ ദേവദാസ്, മണികണ്ഠന്‍, സുലോചന, സരള, പ്രമീള, മഞ്ജുള, ജയലക്ഷ്മി.

RANDOM NEWS

ബസ് ഡ്രൈവര്‍ വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയില്‍

ബദിയഡുക്ക : ബസ് ഡ്രൈവറെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക മൂക്കംപാറയിലെ രാജേഷ് (35) ആണ് മരിച്ചത്. …