Thursday , May 6 2021
Breaking News

ഡെങ്കിപ്പനി : ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

ബന്തടുക്ക : ഡങ്കിപ്പനിയെ തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മാണിമൂല അജനടുക്കത്തെ രാജേഷ്-ഉഷ ദമ്പതികളുടെ ഏകമകന്‍ അശ്വിന്‍രാജ് (11) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് അശ്വിന്‍രാജിനെ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ തേടിയിരുന്നു. മരുന്നു കഴിച്ചിട്ടും പനി മാറാത്തതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഡെങ്കിപ്പനിയാണെന്ന് തിരിച്ചറിഞ്ഞത്. ബന്തടുക്ക ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പുതുതായി പണിത വീട്ടിലേക്ക് താമസം മാറാനുള്ള ആലോചനയ്ക്കിടെയാണ് അശ്വിന്‍രാജിനെ മരണം തട്ടിയെടുത്തത്.

RANDOM NEWS

മാസ്‌ക് കേസ്: ചൊവ്വാഴ്ച 689 പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ജില്ലയില്‍ മാസ്‌ക് ധരിക്കാതെ കറങ്ങി നടന്ന 689 പേര്‍ക്കെതിരെ കൂടി മെയ് …