Thursday , May 6 2021
Breaking News

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കര്‍ഷക തൊഴിലാളി മരിച്ചു

മുള്ളേരിയ :ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കര്‍ഷക തൊഴിലാളി മരിച്ചു. കുറ്റിക്കോല്‍ പരപ്പ പനക്കല്‍ വീട്ടില്‍ പരേതനായ കുഞ്ഞിരാമന്‍-മാണിയമ്മ ദമ്പതികളുടെ മകന്‍ പി വി നാരായണന്‍ (61) ആണ് മരിച്ചത്. നാരായണനെ ഏപ്രില്‍ രണ്ടിന് ഡെങ്കിപ്പനിയെ തുടര്‍ന്ന് ബേഡകം പി എച്ച് സി യില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമായതിനാല്‍ പരിയരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായിരുന്നു. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. ഭാര്യ : കെ വി രാധ. മക്കള്‍ : പി വി അനില്‍കുമാര്‍, ശ്രുതി. മരുമക്കള്‍ : ദീപിക, രാധാകൃഷ്ണന്‍. സഹോദരി: പരേതയായ തമ്പായി.

RANDOM NEWS

അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍

ചട്ടഞ്ചാല്‍ : വീട്ടുവളപ്പില്‍ അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചട്ടഞ്ചാല്‍ കനിയാംകുണ്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കറുത്ത പാന്റ്‌സും പച്ചഷര്‍ട്ടുമാണ് …