Monday , May 16 2022
Breaking News

തറാവീഹ് നിസ്‌കാരത്തിനിടെ യുവാവ് പള്ളിയില്‍ കുഴഞ്ഞു വീണു മരിച്ചു

കുമ്പള : തറാവീഹ് നിസ്‌കാരത്തിനിടെ യുവാവ് പള്ളിയില്‍ കുഴഞ്ഞു വീണു മരിച്ചു. കൊടിയമ്മ പൂക്കട്ടയിലെ മമ്മു-ബീഫാത്തിമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫ (42) ആണ് മരിച്ചത്. കൊടിയമ്മ പള്ളിയില്‍ തറാവീഹ് നിസ്‌കാരത്തിനിടെ നെഞ്ച് വേദന അനുഭവപ്പെട്ട് ഹനീഫ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരത്ത് ഹോട്ടല്‍ തൊഴിലാളിയായിരുന്നു. ഭാര്യ : സുഹ്‌റ. മക്കള്‍ : അഫ്‌ലഹ്, അഫ്രാസ്, ശമ്മാസ്, ഇന്‍ഫ. സഹോദരങ്ങള്‍ : യൂസഫ്, ഫാറൂഖ്, നസീറ, കബീര്‍.

RANDOM NEWS

സ്‌കൂള്‍ കുട്ടികളോട് അപമര്യാദയായ പെരുമാറ്റം: സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍

കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് …