മഞ്ചേശ്വരം മംഗളൂരുവിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ അടിയന്തിരമായി ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം മണ്ഡലം അടിയന്തിരയോഗം ആവശ്യപ്പെട്ടു. അയല്‍ സംസ്ഥാനത്ത് ജോലി ചെയ്യുന്നവരും വിദ്യാര്‍ത്ഥികളും രോഗികളുമാണ് ഇതിന്റെ ഇരകള്‍ .ജില്ലയിലെ ജനങ്ങളെയും മഞ്ചേശ്വരം മണ്ഡലത്തിലെ ബഹുഭൂരിഭാഗം ജനങ്ങളെ പ്രത്യേകിച്ചും നേരിട്ട് ബാധിക്കുന്ന വിഷയം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്.
ആര് ടി പി സി ആര് ടെസ്റ്റിന് പരിമിതമായ സൗകര്യമാണ് ഇപ്പോഴുള്ളത്. അത് കൊണ്ട് തന്നെ വന്‍ തുക നല്കി സ്വകാര്യ ലാബുകളില്‍ പരിശോധന നടത്തേണ്ടി വരുന്നു. കൂടാതെ പരിശോധനാ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കട്ടില് പറത്തി ആളുകള്‍ തടിച്ച് കൂടുന്നു.ഇത് ഭാവിയില്‍ കോവിഡ് വ്യാപനം വന്‍ തോതില്‍ വര്‍ദ്ധിക്കാന്‍ കാരണമാവും. ഈ വിഷയത്തിലും അടിയന്തിര ഇടപെടല്‍ വേണം. യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ രാമകൃഷണന്, മണ്ഡലം സെക്രട്ടറി അംബാര്‍ , ട്രഷറര്‍ ഇല്യാസ് തുടങ്ങിയവര്‍ സംബന്ധിച്ചു .