Monday , May 16 2022
Breaking News

തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി തല്‍ക്കാലം തുറക്കില്ല

കാസര്‍കോട് : വിശ്വാസി സമൂഹത്തിന്റെ നന്മ മുന്‍നിര്‍ത്തിയും ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാരുകളുടെ നിബന്ധന പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലും തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി തല്‍ക്കാലം ആരാധനയ്ക്കായി തുറന്നു കൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി പ്രസിഡണ്ട് യഹ് യ തളങ്കരയും ജനറല്‍ സെക്രട്ടറ എ അബ്ദുല്‍റഹ്മാനും അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിലവിലുള്ള സ്ഥിതി തുടരും. മാലിക്ദീനാര്‍ പള്ളിയുടെ കീഴിലുള്ള ജുമുഅത്ത് പള്ളികളും തുറന്ന് പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് തീരുമാനം. മറ്റു മഹല്‍ പള്ളികള്‍ നിബന്ധന പാലിച്ച് ആരാധനക്കായി തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണെന്നും അറിയിപ്പില്‍ പറഞ്ഞു.

RANDOM NEWS

ഖാദി ദേശീയ വികാരം; പുതിയ ഡിസൈനില്‍ ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തും – പി.ജയരാജന്‍

കാസര്‍കോട് : ഖാദിയെന്നത് ഒരു ദേശീയവികാരമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ . ഗവണ്‍മെന്റ് ഓഫീസുകളിലെ ജീവനക്കാര്‍ …