കാഞ്ഞങ്ങാട് : കാഞ്ഞങ്ങാടിന്റെ തീരത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ സുന്ദരമാക്കി നാടിന്റെ കൂട്ടായ്മ. ജില്ലാ ഭരണകൂടത്തിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും നേതൃത്വത്തിലാണ് കാഞ്ഞങ്ങാട് കടപ്പുറം മുതല്‍ മരക്കാപ്പ് കടപ്പുറം വരെയുള്ള രണ്ട് കിലോമീറ്റര്‍ തീരം ശുചീകരിച്ചത്. ഇ.ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സബ് കളക്ടര്‍ ഡി.ആര്.മേഘശ്രീ അധ്യക്ഷയായി. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, സതീശന് മടിക്കൈ, വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.കെ.ജാഫര്‍, അനില്‍കുമാര്‍, സി.എച്ച്.സുബൈദ, ഐഎംഎ കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡണ്ട് ടി.വി.പത്മനാഭന് എന്നിവര്‍ പ്രസംഗിച്ചു. ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നീ സ്കൂളുകളിലെ എന്‍എസ്എസ് വൊളണ്ടിയര്‍മാര്‍, കാഞ്ഞങ്ങാട് തീരപ്രദേശത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍, ഐഎംഎ കാഞ്ഞങ്ങാട് ബ്രാഞ്ച്, ലയണ്‍സ് ക്ലബ്ബ് കാഞ്ഞങ്ങാട്, റോട്ടറി ക്ലബ്ബ് കാഞ്ഞങ്ങാട്, മിഡ് ടൗണ്‍ റോട്ടറി കാഞ്ഞങ്ങാട്, ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്, അജാനൂര്‍ ലയണ്‍സ് ക്ലബ്ബ്, ജേസീസ് കാഞ്ഞങ്ങാട്, നന്മ മരം കാഞ്ഞങ്ങാട്, ഇസാഫ് കേരള തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഐഎംഎ കാഞ്ഞങ്ങാട് ബ്രാഞ്ച്, ലയണ്‍സ് ക്ലബ്ബ് ബേക്കല്‍ ഫോര്‍ട്ട് എന്നിവര്‍ ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തിയില്‍ പങ്കെടുത്തവര്‍ക്ക് ചായയും ഭക്ഷണവും നല്കി. ശേഖരിച്ച മാലിന്യങ്ങള്‍ തരംതിരിച്ച് ഹരിതകര്‍മ സേനയ്ക്ക് കൈമാറും.
