Friday , June 18 2021
Breaking News

തൃക്കരിപ്പൂരും നീലേശ്വരത്തും കോവിഡ് 19 മെഗാ വാക്‌സിനേഷന്‍ ക്യാമ്പ്

കാഞ്ഞങ്ങാട് : കേരള സംസ്ഥാന ആരോഗ്യ വകുപ്പ് റോട്ടറി ക്ലബ് തൃക്കരിപ്പൂര്‍ ,നീലേശ്വരം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി കോവിഡ് 19 മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുന്നു. ഏപ്രില്‍ നാലാം തിയതി ഞായറാഴ്ച തൃക്കരിപ്പൂര്‍ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ,നീലേശ്വരം റോട്ടറി ഹാള്‍ എന്നീ കേന്ദ്രങ്ങളിലാണ് മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണിവരെയാണ് വാക്‌സിനേഷന്‍ സമയം. 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ ആധാര്‍ കാര്‍ഡ് സഹിതം പ്രസ്തുത കേന്ദ്രങ്ങളിലെത്തിചേരേണ്ടതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് നീലേശ്വരം റോട്ടറി 9447242526 തൃക്കരിപ്പൂര്‍ റോട്ടറി 9446797635 എന്നീ നമ്പറികളില്‍ ബന്ധപ്പെടാവുന്നതാണ്.

RANDOM NEWS

പ്രവാസി സംഘം പോസ്റ്റ് ഓഫീസ് ധര്‍ണ നടത്തി

കാഞ്ഞങ്ങാട്: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ചും കേരള പ്രവാസി സംഘം അജാനൂര്‍ മേഖലാ കമ്മിറ്റിയുടെ …