തളങ്കര : തെരുവത്ത് പഴയ റെയില്‍വേ സ്റ്റേഷന് റോഡിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍റഹ്മാന്റെ ഭാര്യ ബീവി (49) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടില്‍ വെച്ചായിരുന്നു മരണം. തളങ്കര നെച്ചിപ്പടുപ്പിലെ പരേതനായ മൊയ്തുവിന്റെയും നഫീസയുടെയും മകളാണ്. മക്കള്‍ : ഷംസാദ്, ഷമീമ, ഷഹനാസ്. മരുമക്കള്‍ : മമ്മു സുമോ (മംഗ്ളൂരു), ശിഹാബ് ചൗക്കി. സഹോദരങ്ങള്‍ : ഉമ്പു, മമ്മു, അഷ്റഫ്, റംല. മയ്യത്ത് മാലിക് ദീനാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
