Thursday , May 6 2021
Breaking News

തൊഴിലുറപ്പ് പദ്ധതിയില്‍ റെക്കോഡ് നേട്ടവുമായി കാസര്‍കോട് ജില്ല

കാസര്‍കോട് : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 202021 വര്‍ഷം ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലെ 76498 കുടുംബങ്ങള്‍ 4766322 പ്രവൃത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കി. ഒരു കുടുംബം ശരാശരി 63 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിക്കുകയും 23866 കുടുംബങ്ങള്‍ നൂറ് ദിവസംപൂര്‍ത്തീകരിക്കുകയും ചെയ്തു. 10541 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് 915991 തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 9400 കുടുംബങ്ങള്‍ പുതുതായി തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കാളികളായി. കോവിഡ് പ്രതിസന്ധിക്കിടയിലും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് ഉല്പാദനപരമായ വ്യക്തിഗത, സാമൂഹ്യ ആസ്തി സൃഷ്ടിക്കുന്നതിലും വലിയ നേട്ടമാണ് ജില്ല കൈവരിച്ചത്.

ജില്ലയില്‍ 195 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പാക്കിയത്. ഇതില്‍ 142.56 കോടി രൂപ അവിദഗ്ധ തൊഴില്‍ കൂലി ഇനത്തിലും 47.12 കോടി രൂപ വിദഗ്ധ തൊഴില്‍ കൂലി മെറ്റീരിയല്‍ ഇനത്തിലും 5.37 കോടി രൂപ ഭരണ ചെലവിനത്തിലും ചെലവഴിച്ചു. മുന്‍കാലങ്ങളില്‍ മെറ്റീരിയല്‍ വിദഗ്ധ കൂലിയിനം 10 ശതമാനം അധികരിക്കാതിരുന്ന ജില്ല ഈ വര്‍ഷം ആകെ ചെലവഴിച്ച തുകയുടെ 25 ശതമാനം മെറ്റീരിയല്‍ ഇനത്തിലാണെന്നത് പ്രധാന നേട്ടമാണ്.

RANDOM NEWS

ജില്ലാ ജയിലിന്റെ ജയിലില്‍ വിളവെടുത്ത 60 കിലോ കുമ്പളങ്ങ സ്‌നേഹ വീടിന് കൈമാറി

കാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ വിളവെടുത്ത 60 കിലോ കുമ്പളങ്ങ അമ്പലത്തറയിലെ സ്‌നേഹവീട്ടിലേക്ക് കൈമാറി. ഹരിത കേരളം മിഷനിലൂടെ …