Saturday , October 16 2021
Breaking News

ദീന്‍ ദയാല്‍ ഉപാധ്യായ ജന്മദിനം : അനുസ്മരണം സംഘടിപ്പിച്ചു

കാസര്‍കോട് : ദീനദയാല്‍ ഉപാധ്യായ വിഭാവനം ചെയ്ത അന്ത്യോ ദയ പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കിയ നരേന്ദ്ര മോദി ‘പാവപ്പെട്ടവരുടെ ക്ഷേമം ലക്ഷ്യം വെച്ചു കൊണ്ടാന്നെന്ന് ബി.ജെ.പി സംസ്ഥാന സിക്രട്ടറി പി.രഘുനാഥ് അഭിപ്രായപ്പെട്ടു. ദീനദയാല്‍ ഉപാധ്യയ ജന്മദിനത്തോടനുബന്ധിച്ച് കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ അനുസ്മരസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.നരേന്ദ്ര മോദി ജി രാജ്യത്ത് നടപ്പിലാക്കിയ പദ്ധതികളിലെല്ലാം സമൂഹത്തിലെ സാധാരണക്കാരാണ് ഗുണഭോക്താക്കളെന്ന് രഘുനാഥ് അവകാശപ്പെട്ടു. ജനകീയനായ പ്രധാനമന്ത്രിയാണ് നരേന്ദമോദിയെന്നും ഭീകരവാദികളെയും രാജ്യദ്രോഹികളെയും നേരിടുവാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞുവെന്നും രഘുനാഥ് പറഞ്ഞു.അഴിമതിയില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമായ ഭരണ മാ ണ് മോദി ഭരണമെന്നു രഘുനാഥ് പറഞ്ഞു.കാഞ്ഞങ്ങാട് 136 ല്‍ ബൂത്തില്‍ പണ്ഡിറ്റ് ദീനദയാല്‍ ജന്മദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് ശാന്തറാം അദ്ധ്യക്ഷ്യം വഹിച്ചു. കൗണ്‍സിലര്‍മാര്‍ കുസുമ ഹെഡേ, സൗദാമിനി, സുകന്യ, ശ്രീധര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

RANDOM NEWS

ജില്ലാതല കൊറോണ കോര്‍ കമ്മറ്റി യോഗം: കോവിഡ് നിബന്ധനകളോടെ കളിയാട്ടം നടത്താന്‍ അനുമതി

കാസര്‍കോട്‌: കോവിഡ് നിബന്ധനകള്‍ പാലിച്ച് കളിയാട്ടം നടത്തുന്നതിന് ക്ഷേത്ര കമ്മിറ്റികളുടെ അപേക്ഷ പരിഗണിച്ച് ജില്ലാതല കൊറോണ കോര്‍ കമ്മറ്റി യോഗം …