Friday , June 18 2021
Breaking News

ദീപം തെളിച്ചും മധുരം പങ്കിട്ടും എല്‍ ഡി എഫ് വിജയാഘോഷം

കാസര്‍കോട് : നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍ ഡി എഫ് കുടുംബങ്ങള്‍ വീടുകളില്‍ വിജയാഘോഷം നടത്തി. ദീപശിഖ കത്തിച്ചും പൂത്തിരിയും മണ്‍ചെരാതുകളും കത്തിച്ചും കുടുംബാംഗങ്ങള്‍ക്കൊപ്പം മധുരം പങ്കുവെച്ചുമാണ് വിജയാഘോഷം നടത്തിയത്. വിവിധയിടങ്ങളില്‍ പായസ വിതരണവും നടത്തി.

എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ്ചന്ദ്രന്‍ നീലേശ്വരത്തെ പട്ടേനയിലെ വീട്ടിലും സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ നീലേശ്വരം പള്ളിക്കരയിലും സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം മന്ത്രി ഇ ചന്ദ്രശേഖരന്‍ പെരുമ്പളയിലെ വീട്ടിലുമായി കുടുംബാംഗങ്ങള്‍ക്കൊപ്പം വിജയാഘോഷം നടത്തി.

സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ചെറുവത്തൂര്‍ മുഴുക്കോത്തെ വീട്ടിലും സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ രാവണീശ്വരത്തെ വീട്ടിലും നിയുക്ത എം എല്‍ എ സി എച്ച് കുഞ്ഞമ്പു വിദ്യാനഗറിലെയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി അടുക്കത്ത് പറമ്പിലും സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി പി പി മുസ്തഫ പൊറോപ്പാടും കെ വി കുഞ്ഞിരാമന്‍ ഉദുമ ബേവൂരിയിലും എം രാജഗാപോലാന്‍ എം എല്‍ എ കയ്യൂരിലും കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡണ്ട് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാരും, ഐ എന്‍ എല്‍ ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാടും വീടുകളില്‍ ആഘോഷം നടത്തി.

RANDOM NEWS

പട്ടയഭൂമികളിലെ രാജകീയ വൃക്ഷങ്ങള്‍: റവന്യൂ വകുപ്പ് പരിശോധന നടത്തും

കാസര്‍കോട് : ജില്ലയിലെ പട്ടയ ഭൂമികളില്‍ നിന്നും രാജകീയ വൃക്ഷങ്ങള്‍ നഷ്ടപ്പെട്ടുവോ എന്ന് റവന്യുവകുപ്പിന്റെ താലൂക്ക് തല സ്‌ക്വാഡുകള്‍ പരിശോധന …