Saturday , January 29 2022
Breaking News

ദുബൈയില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മാങ്ങാട് സ്വദേശി മരിച്ചു

ഉദുമ : ഒരു മാസം മുമ്പ് ദുബൈയില്‍ കുഴഞ്ഞ് വീണ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാങ്ങാട് സ്വദേശി മരിച്ചു. ഉദുമ മാങ്ങാട് പുതിയകണ്ടത്തെ ഹമീദ് (44) ആണ് മരിച്ചത്. കഴിഞ്ഞ മാസം ആറിനു ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ഹമീദ് കുഴഞ്ഞു വീണത്. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഹമീദിനെ റാഷിദിയ്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരേതനായ അബ്ബാസ് പുതിയകണ്ടത്തിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ : ബുഷ്‌റ ബേര്‍ക്ക, മകന്‍ : അഷ്‌റഫ്. സഹോദരങ്ങള്‍ : മുഹമ്മദ്, അബ്ദുല്‍റഹ്മാന്‍, അബ്ദുല്ല, സിദ്ദിഖ്, മറിയം.

RANDOM NEWS

പിക്കപ്പ് വാന്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാരന്‍ മരിച്ചു

മുള്ളേരിയ : പിക്കപ്പ് വാന്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരന്‍ മരിച്ചു. കാനത്തൂര്‍ പയര്‍പള്ളത്തെ പരേതനായ …