അജ്മാന്: ദുബൈ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെഎംസിസി കമ്മിറ്റിയുടെ പ്രഥമ പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ സ്മരണാര്‍ത്ഥമുള്ള ബൈത്തുറഹ്മ പദ്ധതി പ്രഖ്യാപനവും ലോഗോ പ്രകാശനവും അജ്മാന് ഹല ഇന്‍ ഹോട്ടലില്‍ വെച്ച് നടന്നു.
പദ്ധതിയുടെ പ്രഖ്യാപനം ദുബൈ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി ഷഹനാസ് അലി എന്‍ നിര്‍വഹിച്ചു. ലോഗോ പ്രകാശനം ദുബൈ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെഎംസിസി കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് എംടിപി ഹസൈനാര്‍ സാഹിബ് ഷാര്‍ജ കാസര്‍ഗോഡ് ജില്ലാ കെഎംസിസി പ്രസിഡണ്ട് ജമാല്‍ ബൈത്താനു നല്കി നിര്‍വഹിച്ചു. ചടങ്ങില്‍ ദുബൈ കാസര്‍ഗോഡ് ജില്ലാ കെഎംസിസി സെക്രട്ടറി സലാം തട്ടാഞ്ചേരി , മണ്ഡലം നേതാക്കളായ ഷബീര്‍ കൈതക്കാട് , ഇഖ്ബാല്‍ വള്വക്കാട് , പഞ്ചായത്ത് കെഎംസിസി നേതാക്കളായ നിസാര്‍ നങ്ങാരത്ത് , ആരിഫ് അലി വള്വക്കാട് , ഷാഹിദ് ദാവൂദ്, ഫാറൂഖ് ഹുസൈന് , സുബൈര്‍ ബൈത്താന് , ജുനൈദ് വടക്കുമ്പാട്, ഹസ്സന് , കബീര്‍ , മജീദ്, അനീസ്, കാദര്‍ എംബി , തുടങ്ങിയവര്‍ പങ്കെടുത്തു. ഫായിസ് എന്കെപിയാണ് മനോഹരമായ ലോഗോ തയ്യാറാക്കിയത്.