Monday , May 16 2022
Breaking News

ദേശീയപതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം; അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട് : റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി അഹ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു. തലകീഴായി പതാക ഉയര്‍ത്തുക മാത്രമല്ല മന്ത്രി പിന്നീട് തലകീഴായ പതാകയെ മന്ത്രി സല്യൂട്ടും ചെയ്തു. ഗുരുതരമായ കുറ്റമാണ് മന്ത്രി ചെയ്തത്. സര്‍ക്കാര്‍ ഔദ്യോഗിക പരിപാടിയില്‍ ദേശീയപതാകയെ അപമാനിക്കുകയാണ് മന്ത്രി അഹ്മദ് ചെയ്തിരിക്കുന്നത്.

മന്ത്രിക്കും ഉത്തരവാദികളായ മറ്റു ഉദ്യോഗസ്ഥന്മാര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണം.

മന്ത്രിസഭയില്‍ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. കൂടാതെ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് ഉടന്‍ സസ്‌പെന്റ ചെയ്യുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

RANDOM NEWS

ഖാദി ദേശീയ വികാരം; പുതിയ ഡിസൈനില്‍ ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തും – പി.ജയരാജന്‍

കാസര്‍കോട് : ഖാദിയെന്നത് ഒരു ദേശീയവികാരമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ . ഗവണ്‍മെന്റ് ഓഫീസുകളിലെ ജീവനക്കാര്‍ …