Friday , August 6 2021
Breaking News

നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു

തൃപ്പൂണിത്തുറ: പ്രശസ്ത സിനിമാസീരിയല്‍ നടന്‍ കെ.ടി.എസ്. പടന്നയില്‍ (88) അന്തരിച്ചു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാടകങ്ങളിലൂടെ സിനിമയിലെത്തിയ
കെടിഎസ് പടന്നയില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. 1990കള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു. പിന്നീട് സീരിയലുകളിലും അഭിനയിച്ചു. സിനിമാ നടനായിരിക്കുമ്പോഴും തൃപ്പൂണിത്തുറയില്‍ പെട്ടിക്കട നടത്തിയിരുന്നു.

RANDOM NEWS

സംസ്ഥാനത്ത് 22,414 പേര്‍ക്ക് കോവിഡ് : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37: മരണം 108

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് …