Saturday , September 25 2021
Breaking News

നടന്‍ രമേശ് വലിയശാല അന്തരിച്ചു

തിരുവനന്തപുരം : സിനിമാ സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം.തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ പി ആര്‍ എസ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല.

ഗവണ്‍മെന്റ് മോഡല്‍ സ്!കൂളിലാണ് വിദ്യാഭ്യാസം.തിരുവനന്തപുരം ആര്‍ട്!സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്!ക്രീനിന്റെയും ഭാഗമായി.

മൂന്ന് ദിവസം മുമ്പ് വരെ എന്റെ വരാല്‍ എന്ന സിനിമയില്‍ അഭിനയിച്ച ആളാണ് അയാള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആരോടെങ്കിലും പറയണ്ടെ’ എന്നായിരുന്നു ആരാധകന്റെ ചോദ്യത്തിന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ മറുപടി നല്‍കിയത്.

RANDOM NEWS

കുമ്പളയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ലൈന്‍മാന്‍ മരിച്ചു ; മറ്റൊരു ലൈന്‍മാന് ഗുരുതരം

കുമ്പള : പെര്‍വാഡ് ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ലൈന്‍മാന്‍ മരിച്ചു. കുമ്പള ഇലക്ട്രിസിറ്റി ഓഫീസിലെ ലൈന്‍മാന്‍ കാഞ്ഞങ്ങാട് പുല്ലൂര്‍ സ്വദേശിയായ …