കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി. ഹൈക്കോടതി പത്ത് ദിവസമാണ് കൂടുതല്‍ അനുവദിച്ചത്.
പുതിയ സാക്ഷികളുടെ വിസ്താരത്തിന് കൂടുതല്‍ ദിവസം അനുവദിക്കണമെന്ന സര്‍ക്കാര്‍ അപേക്ഷയിലാണ് നടപടി. അഞ്ച് സാക്ഷികളില്‍ മൂന്ന് പേരുടെ വിസ്താരം പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
നേരത്തെ പുതിയ അഞ്ചു സാക്ഷികളെ പത്തുദിവസത്തിനുളളില്‍ വിസ്തരിക്കണമെന്ന് കോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. എന്നാല്‍ ചില സാക്ഷികള്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും അതിനാല്‍ കൂടുതല്‍ സമയം വേണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്