നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി. വിനീത് മേനോന് ആണ് വരന്. ഞായറാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി നമ്പ്യാര്‍ അഭിനയരംഗത്തെത്തുന്നത്. ദിലീപ് ആയിരുന്നു നായകന്. പിന്നീട് രഞ്ജിത്ത് ചിത്രം ‘ലീല’യില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. പുത്തന്‍പണം, മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ജയറാം നായകനായെത്തിയ, തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പട്ടാഭിരാമനിലാണ് പാര്‍വതി ഒടുവില്‍ വേഷമിട്ടത്.