Friday , August 6 2021
Breaking News

നരേന്ദ്രമോദി സ്റ്റേഡിയത്തിലെ ആദ്യ ടെസ്റ്റ് 2 ദിവസം മാത്രം; ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്ത മൊട്ടേര സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ടെസ്റ്റിന് രണ്ടു ദിവസം കൊണ്ട് പരിസമാപ്തി. ബാറ്റ്‌സ്മാന്‍മാരുടെ ശവപ്പറമ്പായി മാറിയ മൊട്ടേരയിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ സംഹാത താണ്ഡവമാടിയതോടെ ഇംഗ്ലണ്ടിനെതിരായ
മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 49 റണ്‍സ്‌വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 7.4 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യത്തിലെത്തി.
ഓപ്പണര്‍മാരായ രോഹിത് ശര്‍മ (25 പന്തില്‍ 25), ശുഭ്മാന്‍ ഗില്‍ (21 പന്തില്‍ 15) എന്നിവരാണ് വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ പന്തില്‍ സിക്‌സടിച്ചാണ്
രോഹിത് ശര്‍മ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ, നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി. പരമ്പരയിലെ അവസാന ടെസ്റ്റ് ഇതേ വേദിയില്‍ മാര്‍ച്ച് നാലുമുതല്‍ നടക്കും.

സ്‌കോര്‍: ഇംഗ്ലണ്ട് – 112 & 81, ഇന്ത്യ – 145 & 49/0 ഇന്ത്യയ്ക്ക് 33 റണ്‍സ് മാത്രം ഒന്നാം ഇന്നിങ്‌സ് ലീഡ്.ലീഡ് സമ്മാനിച്ചതിന്റെ ആവേശത്തില്‍ രണ്ടാം ഇന്നിങ്‌സ്.ആരംഭിച്ച ഇംഗ്ലണ്ട്, 30.4 ഓവറില്‍ 81 റണ്‍സിന് എല്ലാവരും പുറത്തായതോടെയാണ് ഇന്ത്യയ്ക്ക് മുന്നില്‍ 49 റണ്‍സ് വിജയലക്ഷ്യമുയര്‍ന്നത്. തുടര്‍ച്ചയായ രണ്ടാം ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. മത്സരത്തിലാകെ 11 വിക്കറ്റ് വീഴ്ത്തിയ ലോക്കല്‍ ബോയ് അക്ഷര്‍ പട്ടേലാണ് ഇംഗ്ലണ്ടിനെ വീണ്ടും തകര്‍ത്തത്. അശ്വിന്‍ നാലും വാഷിങ്ടന്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്തത്ി. ഈ മത്സരത്തോടെ അശ്വിന്‍ ടെസ്റ്റില്‍ 400 വിക്കറ്റ് നേട്ടം സ്വന്തമാക്കി.

RANDOM NEWS

ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം ജൂലൈ 18ലേയ്ക്ക് മാറ്റി

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയുടെ ഉദ്ഘാടന മത്സരം ജൂലൈ 18ന് നടക്കും. ശ്രീലങ്കന്‍ സ്റ്റാഫ് അംഗങ്ങളില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് …