Friday , August 6 2021
Breaking News

നഷ്ടപരിഹാര തുക ഇനിയും ലഭിച്ചില്ല; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സുപ്രിംകോടതിയിലേക്ക്

കാസര്‍കോട്‌: നാലരവര്‍ഷം മുമ്പ് വിധിച്ച നഷ്ടപരിഹാരക തുക ഇനിയും ലഭിച്ചില്ലെന്നും കാട്ടി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സുപ്രിംകോടതിയില്‍. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മൂന്നു മാസത്തിനകം അഞ്ചുലക്ഷം രൂപ വീതം നല്‍കണമെന്ന 2017 ലെ വിധി നടപ്പായില്ലെന്നു കാട്ടിയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

ഇവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ സെര്‍വ് കളക്ടീവിന്റെ നേതൃത്വത്തിലാണ് സുപ്രീംകോടതിയിലെത്തിയത്. ഏഴായിരത്തോളം എന്‍ഡോസള്‍ഫാന്‍ രോഗികളില്‍ നാലിലേെനാന്നു പേര്‍ക്കു മാത്രമേ ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടുള്ളുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കാസര്‍േകാട്ട് സാന്ത്വന ചികിത്സ ആശുപത്രി വേണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ല. ഇക്കാലത്താല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത കോവിഡ് കാലത്ത് എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ ഏറെ പ്രയാസപ്പെടുന്നതായി പരാതിക്കാര്‍ പറഞ്ഞു. ഇവര്‍ക്കായി എം പാനല്‍ ചെയ്ത 17 ആശുപത്രികളില്‍ ഒന്നു പോലും കാസര്‍കോട്ടില്ലാത്തതിനാല്‍ രോഗികള്‍ക്ക് തിരുവനന്തപുരത്തും എറണാകുളത്തും മറ്റും പോകേണ്ടി വരുന്നു. യാത്ര നിയന്ത്രണമുള്ള കോവിഡ് കാലത്ത് ദുരിതം ഇരട്ടിച്ചു.

ഈ സാഹചര്യത്തിലാണ് കെ ജി ബൈജു ഉള്‍പ്പെടെ എട്ടുപേര്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. പ്രകാശ് ബാരെ അധ്യക്ഷനായ സെര്‍വ് കളക്ടിവില്‍ എന്‍വിസാജ്, എസ്പാക്, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സംരക്ഷണ സമിതി, പുഞ്ചിരി ക്ലബ്ബ്, ലോഹ്യ വിചാരവേദി, ഏകതാ പരിഷത്, അധിനിവേഷ പ്രതിരോധ സമിതി, പാംദേദം, തണല്‍, വ്യവസായ തൊഴിലാളി സൗഹൃദസംഘം ഫെയര്‍ ട്രേഡ് അലയന്‍സ് ഓഫ് കേരള, ജോയന്റ് ഫോറം ഓഫ് എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് ട്രിപ്യൂണല്‍ റൈസ്റ്റിസ് എന്നി സംഘടനകളുണ്ട്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇത്രയധികം സംഘടനകള്‍ ഒത്തു ചേര്‍ന്ന് സുപ്രിംകോടതിയെ സമീപിക്കുന്നത് ആദ്യമാണെന്ന് സെര്‍വ് കളക്ടീവിന്റെ ഉപദേശകരില്‍ ഒരാളായ പ്രൊഫ. എം എ റഹ്മാന്‍ പറഞ്ഞു.

രോഗികളായ നാലു കുട്ടികളുടെ അമ്മമാര്‍ നഷ്ടപരിഹാരം ലഭിച്ചില്ലെന്നു കാട്ടി 2019ല്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. അവര്‍ക്ക് രണ്ടു മാസത്തിനകം അഞ്ചു രൂപ വീതം നല്‍കാനും വിധി വന്നു. അദര്‍ കാറ്റഗറി എന്നു പറഞ്ഞ് രോഗികളെ മാറ്റി നിര്‍ത്തി നഷ്ടപരിഹാരം നിഷേധിക്കരുതെന്ന് സുപ്രിംകോടതി അന്ന് വ്യക്തമാക്കിയിരുന്നു.

RANDOM NEWS

ഡിജിറ്റല്‍ ചലഞ്ചിലൂടെ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി അജാനൂര്‍

കാഞ്ഞങ്ങാട് : കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായപ്പോള്‍ ഡിജിറ്റല്‍ ചലഞ്ചിലൂടെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം …